Quantcast

'ഈ രാജി ഞങ്ങള്‍ അംഗീകരിക്കില്ല': ശരത് പവാറിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക രംഗങ്ങള്‍

എന്‍.സി.പി പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ശരത് പവാറിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർന്നു.

MediaOne Logo

Web Desk

  • Updated:

    2023-05-02 09:54:09.0

Published:

2 May 2023 9:51 AM GMT

Emotional Scenes after Resignation of sharad pawar
X

മുംബൈ: എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം ശരത് പവാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വൈകാരിക രംഗങ്ങള്‍. അപ്രതീക്ഷിത പ്രഖ്യാപനം എൻ.സി.പി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തിന് കാരണമായി. ശരത് പവാർ തീരുമാനം പിൻവലിക്കണമെന്നും പാർട്ടി അധ്യക്ഷനായി തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജയന്ത് പാട്ടീൽ എം.എല്‍.എ ഉൾപ്പെടെയുള്ളവര്‍ വൈകാരികമായാണ് പ്രതികരിച്ചത്.

ശരത് പവാറിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ലെന്ന് മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്ബൽ, ജിതേന്ദ്ര അവ്ഹാദ്, ദിലീപ് വാൽസെ തുടങ്ങിയവര്‍ പറഞ്ഞു. ഒരു കൂട്ടം പാർട്ടി പ്രവർത്തകർ ഓഡിറ്റോറിയത്തിന് പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അവിടെ ശരത് പവാറിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർന്നു.

താൻ പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലെന്ന് ശരത് പവാര്‍ എന്‍.സി.പി നേതാക്കൾക്ക് ഉറപ്പുനൽകി. തന്റെ തീരുമാനം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു- "നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എന്റെ രാജി സ്വീകരിക്കുക".

മുംബൈയിൽ നടന്ന ആത്മകഥയുടെ പ്രകാശന വേളയിലാണ് ശരത് പവാര്‍ എന്‍.സി.പി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. മകൾ സുപ്രിയ സുലെയും അനന്തരവൻ അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു. അടുത്ത പാർട്ടി അധ്യക്ഷന്‍ ആരായാലും പവാറിന്റെ മാർഗനിർദേശ പ്രകാരം പ്രവർത്തിക്കുമെന്ന് അജിത് പവാർ പറഞ്ഞു. പവാറിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും വെളിച്ചത്തിൽ കാണണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു-

"പവാർ സാഹിബ് ഒരു തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹം അത് തിരിച്ചെടുക്കില്ല". തീരുമാനം മാറ്റാന്‍ സുപ്രിയ സുലെ പിതാവിനോട് ആവശ്യപ്പെടണമെന്ന് മറ്റ് നേതാക്കൾ നിർബന്ധിച്ചു. അജിത് പവാർ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശരത് പവാറിന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

Summary- Emotional scenes were witnessed at the event where veteran politician Sharad Pawar made the surprise announcement of his decision to quit as Nationalist Congress Party (NCP) president.

TAGS :

Next Story