Quantcast

തെരുവില്‍ ഭിക്ഷയെടുത്തു ജീവിച്ചു; 81-ാം വയസില്‍ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ടീച്ചര്‍

ചെന്നൈയിലുള്ള ഇന്‍ഫ്ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്

MediaOne Logo

Web Desk

  • Published:

    15 Sep 2023 7:00 AM GMT

English With Merlin
X

മെര്‍ലിന്‍

ചെന്നൈ: ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇരിക്കുമ്പോഴായിരിക്കും പ്രതീക്ഷയുടെ കൈത്തിരിയുമായി ആരെങ്കിലും ഒരാള്‍ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. പെട്ടെന്നായിരിക്കും ജീവിതം മാറിമറിയുന്നത്. അത്തരമൊരു കഥയാണ് മെര്‍ലിന്‍ മുത്തശ്ശിയുടേത്. ചെന്നൈയിലുള്ള ഇന്‍ഫ്ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്.

മണിമണിയായി ഇംഗ്ലീഷ് പറയുന്ന മെര്‍ലിന്‍ മ്യാന്‍മര്‍ സ്വദേശിയാണ്. ഇംഗ്ലീഷ്,കണക്ക്,തമിഴ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു അവര്‍. ഇതിനിടെയാണ് അവര്‍ ഒരു ഇന്ത്യാക്കാരനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇയാളെ വിവാഹം ചെയ്ത ശേഷം ഇന്ത്യയിലെത്തി. ഭര്‍ത്താവ് മരിച്ചതോടെ മെര്‍ലിന്‍ ഒറ്റക്കായി. വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ ഒടുവില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ചെന്നൈയിലെ അഡയാറിലെ തെരുവുകളിലാണ് മുത്തശ്ശി ഭിക്ഷ യാചിക്കുന്നത്.

ആഷികും മുത്തശ്ശിയുമായുള്ള സംഭാഷണം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മെര്‍ലിന്‍റെ കഥ കേട്ട ആഷിക് താനെന്തെങ്കിലും സഹായം ചെയ്യണോ എന്നു ചോദിച്ചു. വേറെ വസ്ത്രം വേണമെന്നായിരുന്നു മറുപടി. യുവാവ് മെര്‍ലിന് സാരി വാങ്ങി നല്‍കുകയും ചെയ്തു. മെര്‍ലിനായി 'ഇംഗ്ലീഷ് വിത് മെര്‍ലിന്‍' എന്ന ഇന്‍സ്റ്റഗ്രാം പേജും ആഷിക് തുടങ്ങി. ഇംഗ്ഗീഷ് പാഠങ്ങള്‍ പഠിപ്പിക്കണമെന്നും അതിന് പ്രതിഫലം നല്‍കാമെന്നും പറഞ്ഞതോടെ മുത്തശ്ശി സമ്മതം മൂളുകയായിരുന്നു. ബേസിക് ഇംഗ്ലീഷ് പാഠങ്ങളും ക്ലാസിക് കഥകളും മെര്‍ലിന്‍ മുത്തശ്ശി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം നിത്യജീവിതത്തില്‍ അത്യാവശ്യം ഉപയോഗിക്കേണ്ട ഇംഗ്ലീഷ് പ്രയോഗങ്ങളും മുത്തശ്ശി പഠിപ്പിക്കുന്നുണ്ട്. അഞ്ചുലക്ഷത്തിലധികം പേരാണ് മെര്‍ലിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

TAGS :

Next Story