Quantcast

ഫോണ്‍ ചോര്‍ത്തല്‍: തെലങ്കാന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ടി. പ്രഭാകര്‍ റാവു മുഖ്യപ്രതി

യു.എസിലുള്ള പ്രഭാകര്‍ റാവുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    25 March 2024 2:35 PM GMT

ഫോണ്‍ ചോര്‍ത്തല്‍: തെലങ്കാന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ടി. പ്രഭാകര്‍ റാവു മുഖ്യപ്രതി
X

ഹൈദരാബാദ്: ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ തെലങ്കാന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ടി. പ്രഭാകര്‍ റാവു മുഖ്യപ്രതി. യു.എസിലുള്ള പ്രഭാകര്‍ റാവുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്താണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. പ്രതിപക്ഷ നേതാക്കളടക്കമുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലും തെലുങ്കു ടിവി ചാനല്‍ മേധാവി ശ്രാവന്‍ റാവുവിന്റെ വസതിയിലും അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. ശ്രാവണ്‍ റാവു രാജ്യം വിട്ടതായാണ് വിവരം. കേസിലെ മറ്റൊരു പ്രതിയായ സിറ്റി ടാസ്‌ക് ഫോഴ്‌സിലുണ്ടായിരുന്ന രാധാകൃഷ്ണ റാവുവിനെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട തെലങ്കാന പൊലീസിലെ മറ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ് അന്വേഷണ സംഘം. അഡീഷണല്‍ എസ്.പിമാരായ ഭുജന്‍ഗ റാവു, തിരുപ്പതണ്ണ, ഡെപ്യൂട്ടി എസ്.പി പ്രണീത് റാവു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവിലെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളുടെയും വ്യവസായ പ്രമുഖര്‍, തെലുങ്കു താരങ്ങള്‍ എന്നിവരുടെയും ഫോണുകളാണ് ചോര്‍ത്തിയത്. രഹസ്യമായി നിരീക്ഷിച്ചെന്നും ഇവരില്‍ പലരെയും പിന്നീട് ഭീഷണിപ്പെടുത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇസ്രായേലില്‍ നിന്നുള്ള ഉപകരണം ഉപയാഗിച്ച് ഒരു ലക്ഷത്തിലധികം ഫോണ്‍കോളുകളാണ് ചോര്‍ത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

TAGS :

Next Story