Quantcast

ബലാത്സംഗക്കേസിൽ മുൻ യു.പി മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം

അഖിലേഷ് യാദവ് മന്ത്രിസഭയിലെ പ്രമുഖനായിരുന്ന ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.

MediaOne Logo

Web Desk

  • Published:

    12 Nov 2021 2:43 PM GMT

ബലാത്സംഗക്കേസിൽ മുൻ യു.പി മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം
X

ബലാത്സംഗക്കേസിൽ മുൻ യു.പി മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതി അടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രത്യേക കോടതി ജഡ്ജി പി.കെ റായ് ആണ് ശിക്ഷ വിധിച്ചത്. ഗായത്രി പ്രജാപതിയുടെ സുഹൃത്തുക്കളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു രണ്ടുപേർ. കേസിൽ നാല് പ്രതികളെ വെറുതെവിട്ടു.

അഖിലേഷ് യാദവ് മന്ത്രിസഭയിലെ പ്രമുഖനായിരുന്ന ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂർത്തിയാവാത്ത മകളെയും ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാവത്തതിനെ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

TAGS :

Next Story