Quantcast

ബംഗളുരുവിൽ സ്കൂളിന് സമീപം സ്ഫോടകവസ്തുക്കളുമായി ട്രാക്ടർ

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വ്യാപിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    19 March 2024 10:43 AM GMT

ബംഗളുരുവിൽ സ്കൂളിന് സമീപം സ്ഫോടകവസ്തുക്കളുമായി ട്രാക്ടർ
X

ബംഗളുരു:ബംഗളുരുവിൽ സ്കൂളിന് സമീപം സ്ഫോടകവസ്തുക്കളുമായി ട്രാക്ടർ നിർത്തിയിട്ട നിലയിൽ. ചിക്കനായകനഹള്ളിയിലെ സ്‌കൂളിന് എതിർവശത്തുള്ള ലേബർ ഷെഡിലാണ് സ്ഫോടക ശേഖരുമായി ട്രാക്ടർ ​പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക്കൽ ഡിറ്റണേറ്ററും അടങ്ങിയ​ പെട്ടി ബെല്ലന്തൂർ പോലീസാണ് കണ്ടെത്തിയത്.

സ്‌ഫോടകവസ്തുക്കൾ എങ്ങനെ ട്രാക്ടറിലെത്തിയെന്ന് അറിയില്ല. ട്രാക്ടർ ഉട​മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പാറ പൊട്ടിക്കാനോ ക്വാറി ആവശ്യങ്ങൾക്ക് ഉപയോഗിച്ചതാണോ എന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി സ്​ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

പിടിച്ചെടുത്ത ​സ്ഫോടക വസ്തുക്കൾ​ പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തിൽ പരിക്കേറ്റവരെല്ലാം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടു, അതേസമയം എൻഐഎയും ബെംഗളൂരു പോലീസും സ്ഥാപനം നടത്തിയാൾക്കായിതിരച്ചിൽ തുടരുകയാണ്.

TAGS :

Next Story