Quantcast

''പ്രധാനമന്ത്രിയോട് നന്ദി പറയണം; സമരം ഇപ്പോൾ തന്നെ നിർത്തണം''- കർഷകരോട് ഹരിയാന ആഭ്യന്തര മന്ത്രി

എല്ലാവരും ഉടൻ തന്നെ സമരം നിർത്തി വീട്ടിലേക്ക് മടങ്ങണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്

MediaOne Logo

Web Desk

  • Published:

    19 Nov 2021 11:34 AM GMT

പ്രധാനമന്ത്രിയോട് നന്ദി പറയണം; സമരം ഇപ്പോൾ തന്നെ നിർത്തണം- കർഷകരോട് ഹരിയാന ആഭ്യന്തര മന്ത്രി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് സമരം അവസാനിപ്പിക്കാൻ കർഷകരോട് ഹരിയാന മന്ത്രി. വിവാദ കാർഷികനിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിനു പിറകെ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആണ് കർഷകരോട് ആവശ്യവുമായി രംഗത്തെത്തിയത്.

ഗുരുനാനാക്കിന്റെ പർകാശ് ഉത്സവത്തോടനുബന്ധിച്ച് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് മുഴുവൻ കർഷകസംഘടനകളും അദ്ദേഹത്തിന് നന്ദി പറയണം. ഉടൻതന്നെ ധർണകൾ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങണം. സാധാരണ ജോലിയിലേക്ക് തിരികെ മടങ്ങണം-അനിൽ വിജ് ട്വീറ്റ് ചെയ്തു.=

ഇന്നു രാവിലെയാണ് വിവാദമായ മൂന്നു കാർഷികനിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കുമെന്നും പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കർഷകൾ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നു. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കർഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

Summary: "All farmers' organizations should express their gratitude to Prime Minister Narendra Modi for his announcement to withdraw all three agriculture laws and should immediately end their dharnas" says Haryana home minister Anil Vij

TAGS :

Next Story