Quantcast

കെ.വി.തോമസിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

സംഭവത്തില്‍ മെറ്റ പ്ലാറ്റ്ഫോംസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കെ.വി.തോമസ്

MediaOne Logo

Web Desk

  • Updated:

    2023-05-11 10:02:08.0

Published:

11 May 2023 3:30 PM IST

KV Thomas
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. സംഭവത്തില്‍ മെറ്റ പ്ലാറ്റ്ഫോംസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. കമ്പനിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും പരാതി നല്‍കി.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് മുന്‍ കേന്ദ്ര മന്ത്രിയായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. നേരത്തെ എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്.

TAGS :

Next Story