Quantcast

പശുക്കടത്ത് ആരോപിച്ച് നിരവധി അതിക്രമങ്ങൾ; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്

ആക്രമണം നടത്താനായി റോക്കി റാണ സംഭാവന സ്വീകരിക്കുന്നുണ്ടെന്നും ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Sept 2024 9:39 AM IST

Fact-checker Zubair calls out Delhi cow vigilante for violent attacks on alleged cow transporters
X

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ഡൽഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്. ഇയാൾ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ മർദിക്കുന്ന റോക്കിയുടെ വിഡിയോ ആണ് അവസാനം വന്നത്.

ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ ആണ് റോക്കി റാണയുടെ അതിക്രമങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും ഇയാൾക്കെതിരെ കാര്യമായ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല. സമാനമായ ആക്രമണങ്ങൾക്ക് റാണ സാമ്പത്തിക സഹായം സ്വീകരിക്കുന്നുണ്ടെന്നും സുബൈർ ആരോപിച്ചു.

ഡൽഹി പൊലീസ്, ഡൽഹി പൊലീസ് കമ്മീഷണർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതിഭവൻ എന്നിവരെ ടാഗ് ചെയ്താണ് സുബൈറിന്റെ എക്‌സ് പോസ്റ്റ്.

TAGS :

Next Story