Quantcast

ലൈംഗികാതിക്രമം: ഇഫ്‍ലുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് പരാതി

ഇഫ്‌ലു ഹൈദരാബാദ് കാമ്പസിലുണ്ടായ ലൈംഗികാതിക്രമത്തിലെ അതിജീവിതക്ക് നീതി തേടി സമരം ചെയ്ത 11 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കലാപശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    21 Oct 2023 2:17 PM GMT

False case against the EFLU students who protested in sexual assault, EFLU,
X

ഹൈദരാബാദ്: ഇഫ്ലു വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍. ലൈംഗികാതിക്രമത്തിലെ അതിജീവിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായാണ് കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവര്‍ക്കെതിരെയടക്കം കേസ് ചുമത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 18ന് രാത്രി ഇഫ്‌ലു ഹൈദരാബാദ് കാമ്പസിലുണ്ടായ ലൈംഗികാതിക്രമത്തിലെ അതിജീവിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 11 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കലാപശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്. ഇഫ്‌ളു പ്രോക്ടര്‍ സാംസൺ സമര്‍പ്പിച്ച വസ്തുതാവിരുദ്ധമായ വിവരങ്ങളുടെയും അര്‍ധസത്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ യൂനിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മറച്ചുവെക്കാന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കലാപശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നുവെന്നാണു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. തലേ ദിവസം കാമ്പസില്‍ നടക്കാനിരുന്ന ഫലസ്തീന്‍ വിഷയത്തിലെ സാഹിത്യ ചര്‍ച്ചയെ ഇതുമായി ബന്ധപ്പെടുത്തിയ യൂനിവേഴ്‌സിറ്റിയുടെയും പൊലീസിന്റെയും നീക്കങ്ങള്‍ തികഞ്ഞ അക്രമമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇസ്‍ലാമോഫോബിയ പ്രചരിപ്പിച്ച്, ലൈംഗികാതിക്രമ വിഷയത്തില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ കുറ്റക്കാരാക്കി കൈകഴുകാനുള്ള ശ്രമങ്ങളാണ് യൂനിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആരോപിച്ചു.

Summary: Telangana police has filed a false case against the EFLU students who protested for justice for the victim of sexual assault, student organizations alleges

TAGS :

Next Story