Quantcast

ഭക്ഷണം കഴിക്കുന്നതിനിടെ പുലിയുടെ ആക്രമണം; രക്ഷപ്പെടാൻ കിണറ്റിൽ ചാടിയ കർഷകൻ മരിച്ചു, പിന്നാലെ ചാടിയ പുലിയും ചത്തു

ലൈഫ് ഗാർഡുകളുടെ സഹായത്തോടെ കിണറ്റിൽ നടത്തിയ തെരച്ചലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

MediaOne Logo
ഭക്ഷണം കഴിക്കുന്നതിനിടെ പുലിയുടെ ആക്രമണം; രക്ഷപ്പെടാൻ കിണറ്റിൽ ചാടിയ കർഷകൻ മരിച്ചു, പിന്നാലെ ചാടിയ പുലിയും ചത്തു
X

സിന്നാർ: നാസിക്കിലെ സിന്നാറിൽ പുലിയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ ചാടിയ കർഷകൻ മുങ്ങി മരിച്ചു. സിന്നാർ താലൂക്കിലെ ശിവ്ഡി ഗ്രാമത്തിൽ ​ഗ്രാമത്തിലാണ് സംഭവം. മഹാരാഷ്ട്രയിലെ കരിമ്പ് കൃഷി കൂടുതലുള്ള പ്രദേശമാണ് സിന്നാർ, ഇഗത്പുരി, നിഫാദ്, അഹല്യാനഗർ എന്നിവിടങ്ങൾ.

ഗോരഖ് ജാദവ് എന്ന യുവ കർഷകനെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണു. പിന്നാലെ കിണറ്റിൽ വീണ പുള്ളിപ്പുലിയും ചത്തു.

ജനുവരി നാലിനാണ് കിണറിനടുത്ത് ഉച്ചഭക്ഷണം കഴിച്ച് ഇരിക്കുമ്പോൾ ഗോരഖ് ജാദവിനെ പുലി ആക്രമിച്ചത്. ഭയന്നുപോയ ഗോരഖ് രക്ഷപ്പെടാനുള്ള ശ്രമത്തിൽ കിണറ്റിൽ വീണു.

രണ്ടോ മൂന്നോ മണിക്കൂറിലധികം വെള്ളത്തിൽ കിടന്നതിനു ശേഷമാണ് പുള്ളിപ്പുലി ചത്തതെന്ന് പൊലീസ് പറയുന്നു. ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ, ലൈഫ് ഗാർഡുകളുടെ സഹായത്തോടെ കിണറ്റിൽ നടത്തിയ തെരച്ചലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ രോഷാകുലരാവുകയും സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു.

കരിമ്പ് വിളകൾ വെട്ടിമാറ്റാൻ ജീവൻ പണയപ്പെടുത്തേണ്ടുന്ന അവസ്ഥയിലാണ് കുടിയേറ്റ തൊഴിലാളികളെന്നാണ് പ്രധാന ആരോപണം. 2025 ഒക്ടോബർ മുതൽ, തൊഴിലാളികൾക്ക് നേരെയുള്ള പുള്ളിപ്പുലി ആക്രമണം വർദ്ധിച്ചതിനാൽ പ്രാദേശിക തൊഴിലാളികളെ മാത്രമേ ലഭിക്കൂ എന്നവസ്ഥയിലേക്ക് മാറിയതായി കർഷകരും പറയുന്നു.

TAGS :

Next Story