Quantcast

കർഷക സമരം മൂന്നാം നാൾ; നേതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച ഇന്ന്

പഞ്ചാബിൽ ഇന്ന് ട്രെയിനുകൾ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    15 Feb 2024 2:22 AM GMT

Farmers protest 2.0 delhi
X

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. കേന്ദ്രസർക്കാർ ഇന്ന് വൈകിട്ട് സമരസമിതി നേതാക്കളുമായി ചർച്ച നടത്തും. പഞ്ചാബിൽ ഇന്ന് ട്രെയിനുകൾ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സമരം ശക്തമാക്കാൻ തന്നെയാണ് കർഷകരുടെ തീരുമാനം. മൂന്നു വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിക്കാത്തതുകൊണ്ട് സമവായത്തിനില്ലെന്ന നിലപാടിലാണ് കർഷകർ. എന്നാൽ കാർഷിക വിളകൾക്ക് ഇൻഷൂറൻസ് നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

ഇരുനൂറോളം കർഷക സംഘടനകളാണ് സമരവുമായി തെരുവിലിറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷക സമരം തിരിച്ചടിയാകുമെന്ന ഭയവും കേന്ദ്രത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും ചർച്ചക്ക് തയ്യാറായത്.

TAGS :

Next Story