'വിമാന യാത്രാക്കൂലി കുറയ്ക്കണം': വ്യോമയാന മന്ത്രാലയത്തിന് കത്തു നൽകി പ്രവാസി അസോസിയേഷൻ
ഡൽഹി ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സംഘടന കേന്ദ്ര സർക്കാരിനെ സമീപിച്ചത്

വിമാനയാത്രക്കൂലി കുറയ്ക്കാനുള്ള നിയമ പോരാട്ടത്തിന്റെ ഭാഗമായി സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തേടി കേരള പ്രവാസി അസോസിയേഷന്‍ കത്ത് നല്കി. ഡൽഹി ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സംഘടന കേന്ദ്ര സർക്കാരിനെ സമീപിച്ചത്. മന്ത്രാലയ നിലപാട് അനുകൂലമല്ലെങ്കിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
വിദേശരാജ്യങ്ങളിലേക്ക് പോകാനും തിരികെ വരാനുമുള്ള വിമാനയാത്രക്കൂലി ഒരു നിയന്ത്രണവുമില്ലാതെ കൂട്ടികൊണ്ടിരിക്കുകയും അത് പ്രവാസികളുടെ യാത്രകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരള പ്രവാസി അസോസിയേഷന്‍ ഡൽഹി ഹൈക്കോടതിയെ സമീപിപ്പിച്ചത്. സിവില്‍ വ്യോമയാന മന്ത്രാലം നേരിട്ട് കൈകാര്യം ചെയ്യുന്ന വിഷയമായതിനാൽ ആദ്യം മന്ത്രാലയത്തെ സമീപിക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രവാസി അസോസിയേഷന്‍ ദേശീയ കണ്‍വീനർ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് സിവിൽ വ്യോമയാന മന്ത്രിക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും കത്ത് നൽകിയത്.
Adjust Story Font
16

