Quantcast

പുനീതിന്റെ മരണത്തെത്തുടർന്ന് ഭക്ഷണം ഉപേക്ഷിച്ച ആരാധകൻ മരിച്ചു

ഡോ. രാജ്കുമാർ എന്നപേരിൽ ഹോട്ടൽ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണമുപേക്ഷിച്ചതായി വീട്ടുകാർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Nov 2021 2:02 PM GMT

പുനീതിന്റെ മരണത്തെത്തുടർന്ന് ഭക്ഷണം ഉപേക്ഷിച്ച ആരാധകൻ മരിച്ചു
X

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് ഭക്ഷണമുപേക്ഷിച്ച ആരാധകൻ മരിച്ചു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. കെ.എം. രാജു (50) ആണ് മരിച്ചത്.

ഡോ. രാജ്കുമാർ എന്നപേരിൽ ഹോട്ടൽ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണമുപേക്ഷിച്ചതായി വീട്ടുകാർ പറഞ്ഞു.

പുനീതിന് ആദരാഞ്ജലി അർപ്പിക്കാൻ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് ശനിയാഴ്ച രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സിൽവർ ജൂബിലി പാർക്കിനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് ഗ്രാമവാസികളെത്തി ഇയാളെ വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

TAGS :

Next Story