Quantcast

'ഒരു രാത്രിക്ക് 500 രൂപ'; ജയിൽ ജീവിതം അനുഭവിക്കാൻ അവസരമൊരുക്കി ഉത്തരാഖണ്ഡ്

ജയിൽ ബാരക്കിൽ ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ അവസരം നൽകണമെന്ന് അഭ്യർഥിച്ച് നിരവധി കത്തുകളാണ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Sept 2022 8:07 PM IST

ഒരു രാത്രിക്ക് 500 രൂപ; ജയിൽ ജീവിതം അനുഭവിക്കാൻ അവസരമൊരുക്കി ഉത്തരാഖണ്ഡ്
X

ലഖ്‌നൗ: സാധാരണ കുറ്റം ചെയ്താലാണ് ജയിലിലടക്കുക. പക്ഷേ 500 രൂപയുണ്ടെങ്കിൽ നിങ്ങൾക്ക് ജയിലിൽ കിടക്കാം..ഒരു രാത്രി ജയിലിലെ ജീവിതം അനുഭവിച്ചറിയാം.. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയില്‍ ഭരണകൂടമാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരികൾക്കടക്കം 500 രൂപയുണ്ടെങ്കിൽ ജയിലിൽ ഒരുനാൾ കിടക്കാം.. ഒരിക്കലെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്ന് ജാതകത്തിൽ ആർക്കെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്കും ഈ അവസരം ഉപയോഗിക്കാമെന്നാണ് ജയില്‍ അധികാരികള്‍ പറയുന്നത്.

യഥാർത്ഥ ജയിൽ അനുഭവത്തിനായി എത്തുന്ന 'വിനോദസഞ്ചാരികൾക്ക്' താമസസൗകര്യം നൽകുന്നതിനായി ജയിലിന്റെ ഒരു ഭാഗം ഇപ്പോൾ നവീകരിക്കുകയാണ്. ഹൽദ്വാനി ജയിൽ 1903-ൽ നിർമ്മിച്ചതാണ്. ആറ് സ്റ്റാഫ് ക്വാർട്ടേഴ്സുകളും പഴയ ആയുധപ്പുരയും ഉൾപ്പെടെയുള്ള ഭാഗമാണ് 'ജയിൽ അതിഥികളെ' സ്വീകരിക്കാനായി നവീകരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'ടൂറിസ്റ്റ് തടവുകാർക്ക്' ജയിൽ യൂണിഫോമും ജയിൽ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണവും നൽകുന്നമെന്നും ജയിൽ സതീഷ് സുഖിജ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് പറഞ്ഞു. ജയിൽ ബാരക്കിൽ ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ അവസരം നൽകണമെന്ന് അഭ്യർഥിച്ച് നിരവധി കത്തുകളും ശുപാർശകളുമാണ് മുതിർന്ന ഉദ്യോഗസ്ഥർ മുഖേന ജയിലേക്ക് പതിവായി ലഭിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതിൽ പ്രധാനമായും ജാതകത്തിൽ ജയിൽ വാസ യോഗമുണ്ടെന്ന് ജ്യോത്സന്മാർ പ്രവചിച്ചവരുടേതായിരുന്നു. ഇവരെ കൂടി പരിഗണിച്ചാണ് 500 രൂപയ്ക്ക് ഈ സൗകര്യം ഒരുക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS :

Next Story