Quantcast

ഫോബ്സ് ലോകശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍ മുകേഷ് അംബാനി

ഫ്രഞ്ച് ഫാഷന്‍ വിപണന രംഗത്തെ വമ്പനായ ബെർണാഡ് അർനോൾട്ടാണ് ഒന്നാമത്

MediaOne Logo

Web Desk

  • Published:

    8 July 2023 6:11 AM GMT

mukesh ambani
X

മുകേഷ് അംബാനി

ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ലോകശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.ഒന്‍പതാം സ്ഥാനത്തായിട്ടാണ് ഇടം പിടിച്ചിരിക്കുന്നത്. ഫ്രഞ്ച് ഫാഷന്‍ വിപണന രംഗത്തെ വമ്പനായ ബെർണാഡ് അർനോൾട്ടാണ് ഒന്നാമത്. ഇതാദ്യമായിട്ടാണ് ഒരു ഫ്രഞ്ച് പൗരന്‍ ശതകോടീശ്വര പട്ടികയില്‍ ഒന്നാമതെത്തുന്നത്.

74കാരനായ ബെര്‍ണാഡിന്‍റെ ആസ്തി 211 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസി ലൂയിസ് വിറ്റണിന്റെ സ്ഥാപകനും ചെയർമാനും സിഇഒയുമാണ് ബെര്‍ണാഡ്. കോസ്മെറ്റിക് കമ്പനിയായ സെഫോറയും ഇദ്ദേഹത്തിന്‍റെതാണ്. ടെസ്‍ല സി.ഇ.ഒ ഇലോണ്‍ മസ്കാണ് ലിസ്റ്റിലെ രണ്ടാമന്‍. 51കാരനായ മസ്കിന്‍റെ ആസ്തി 180 ബില്യണ്‍ ഡോളറാണ്. ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനക്കാരന്‍. 114 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി.

ഓറക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ 107 ബില്യന്‍ ഡോളറോടെ ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്തും 106 ബില്യന്‍ ഡോളറോടെ വാരന്‍ ബഫെറ്റ് അഞ്ചാം സ്ഥാനത്തും എത്തി. മൈക്രോസോഫ്റ്റിന്‍റെ തലവന്‍ ബില്‍ ഗേറ്റ്‌സിനാണ് ആറാം സ്ഥാനം. 104 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 94.5 ബില്യന്‍ ഡോളറോടെ മൈക്കള്‍ ബ്ലൂം ബര്‍ഗ് ഏഴാംസ്ഥാനത്തുണ്ട്.മുന്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബാമറാണ് പത്താം സ്ഥാനത്ത്. 80.7 ബില്യണ്‍ ഡോളറിന്‍റെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്.

TAGS :

Next Story