'പത്തിൽ ഒമ്പത് മാർക്ക് നൽകും'; വിദേശ സഞ്ചാരിയുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് കേരളത്തിലെ ഈ സ്ഥലം
ആദ്യമായി ഇന്ത്യയിലേക്ക് പോകുന്നവരാണെങ്കില്‍ ദക്ഷിണേന്ത്യ സന്ദർശിക്കണമെന്ന് പറഞ്ഞാണ് റോറി വിഡിയോ അവസാനിപ്പിക്കുന്നത്

- Published:
1 Jan 2026 11:45 AM IST

ദക്ഷിണേന്ത്യയില്‍ സഞ്ചരിച്ചതില്‍ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങള്‍ പങ്കുവെച്ച് യുകെ സ്വദേശിയും വിനോദ സഞ്ചാരിയും വ്ളോഗറുമായ റോറി പോർട്ടർ.ഈ വർഷം രണ്ടുതവണയാണ് ഇദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. താൻ സന്ദർശിച്ച സ്ഥലങ്ങളുടെ സത്യസന്ധമായ റാങ്കിംഗും അദ്ദേഹം ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പങ്കുവെച്ചു.വ്ളോഗറുടെ റാങ്കിങ്ങില്‍ പത്തില്‍ ഒന്‍പത് നേടിയത് രണ്ടു സ്ഥലങ്ങളായിരുന്നു.അതില്‍ ഒന്ന് കേരളത്തിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമായിരുന്നു.
'ദക്ഷിണേന്ത്യയിലെ സ്ഥലങ്ങളുടെ റാങ്കിംഗ്' എന്ന അടിക്കുറിപ്പോടെയാണ് റോറി പോർട്ടർ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഒക്ടോബറിലും മാർച്ചിലും രണ്ടുതവണ ഇന്ത്യ സന്ദർശിച്ചതായും ദക്ഷിണേന്ത്യയില്‍ താന്‍ പോയിട്ടുള്ള സ്ഥലങ്ങൾ റേറ്റ് ചെയ്യാൻ തീരുമാനിച്ചതായും വിഡിയോയില്‍ റോറി വിശദീകരിക്കുന്നു.
താന്‍ ആദ്യം പോയത് ഗോവയിലേക്കാണെന്നും എന്നാല്‍ ഗോവ സാങ്കേതികമായി ദക്ഷിണേന്ത്യയിൽപ്പെട്ടതല്ലെന്നും റോറി പറയുന്നു.എന്നാല്‍ ഗോവ തനിക്ക് അത്രയേറെ ഇഷ്ടപ്പെട്ടെന്നും അതിന്റെ തീരപ്രദേശവും ശാന്തമായ അന്തരീക്ഷവും അതുല്യമായ കാഴ്ചകളും അത്രയും മനോഹരമാണ്.ആളുകൾ വളരെ സൗഹൃദപരമാണ്. ശാന്തമായ റോഡുകൾ ഉള്ളതിനാൽ കാറോ മോട്ടോർ സൈക്കിളോ വാടകയ്ക്കെടുക്കുന്നത് എളുപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, കൂടുതൽ സമയം ഇവിടെ താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുവെന്നും കൂട്ടിച്ചേർത്തു. ഗോവയ്ക്ക് 10 ൽ 9 മാര്‍ക്കാണ് റോറി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് അദ്ദേഹം കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ചാണ് പറഞ്ഞത്.ആദ്യം ആലപ്പുഴ സന്ദര്‍ശിച്ച് ഹൗസ് ബോട്ടിൽ താമസിച്ചു.അവിശ്വസനീയമായ അനുഭവമായിരുന്നു അത്. കായലിലൂടെയുള്ള യാത്രയും മത്സ്യങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കുകയും അവ ഷെഫ് പാകം ചെയ്തു തന്നെന്നും റോറി പറയുന്നു. ബോട്ടില്‍ ഒരുപാട് നല്ല ആളുകളെ കണ്ടുമുട്ടി.മൊത്തത്തിൽ വളരെ വളരെ മനോഹരമായ അനുഭവമാണ് ലഭിച്ചത്.ആലപ്പുഴക്കും അദ്ദേഹം 10 ൽ 9 മാര്‍ക്കാണ് നല്‍കിയത്.
പട്ടികയിൽ അടുത്തത് മൂന്നാറായിരുന്നു, തേയിലത്തോട്ടങ്ങളും പച്ചപ്പും നിറഞ്ഞ മനോഹരമായ ഇടമായിരുന്നു അത്. ഒരു രാത്രി മാത്രമാണ് അവിടെ താമസിച്ചത്. എന്നാല്‍ ഒരു ആയോധനകല ഷോ കാണുകയും പ്രാദേശിക ചായയും ഭക്ഷണവും ആസ്വദിക്കുകയും ചെയ്തു. പത്തില്‍ എട്ടുമാര്‍ക്കാണ് മൂന്നാറിന് അദ്ദേഹം നല്‍കിയത്.അവസാനമെത്തിയത് കൊച്ചിയായിരുന്നു. പോർച്ചുഗീസ്, ഡച്ച് വാസ്തുവിദ്യാ സ്വാധീനങ്ങള്‍ ആസ്വദിച്ചുവെന്നും അദ്ദേഹം പറയുന്നു. . നഗരത്തിന്റെ അന്തരീക്ഷം ആസ്വദിക്കുകയും ജനങ്ങളുടെ കരുണയാര്‍ന്ന പെരുമാറ്റവും അദ്ദേഹം എടുത്തുകാണിച്ചു. ഒരു രാത്രി മാത്രമേ അവിടെ ചെലവഴിച്ചുള്ളൂവെങ്കിലും, അദ്ദേഹം കൊച്ചിക്ക് 10 ൽ 8 റേറ്റിംഗ് നൽകി, കൂടുതൽ നേരം താമസിച്ചിരുന്നെങ്കിൽ കൂടുതൽ സ്‌കോർ ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
'നിങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് പോകുന്നുണ്ടെങ്കിൽ, ദക്ഷിണേന്ത്യ സന്ദർശിക്കണം. നിങ്ങൾ അതിൽ ഖേദിക്കേണ്ടിവരില്ലെന്ന് പറഞ്ഞാണ് റോറി വിഡിയോ അവസാനിപ്പിക്കുന്നത്.
വിഡിയോ കാണാം..
Adjust Story Font
16
