Quantcast

ജയ്പൂർ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരെയും ഹൈക്കോടതി വെറുതെവിട്ടു

പൊലീസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2023-03-29 14:31:00.0

Published:

29 March 2023 7:21 PM IST

Four men in Jaipur bomb blast case acquitted by Rajasthan High Court
X

ജയ്പൂര്‍: ജയ്പൂർ സ്ഫോടനക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പേരെയും രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടു. സർവർ ആസ്മി, മുഹമ്മദ് സെയ്ഫ്, സൈഫുറഹ്മാൻ, മുഹമ്മദ് സൽമാൻ എന്നിവരെയാണ് വെറുതെവിട്ടത്. കേസ് അന്വേഷിച്ച ഭീകര വിരുദ്ധ സ്ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണിത്.

2008 മെയ് 13നാണ് ജയ്പൂരില്‍ സ്ഫോടന പരമ്പര നടന്നത്. 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് അഞ്ചു പേരെയാണ് കേസില്‍ പിടികൂടിയത്. ഇവരില്‍ നാലു പേര്‍ക്കും 2019 ഡിസംബറിലാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഷഹബാസ് ഹസന്‍ എന്നയാളെ വിചാരണ കോടതി തന്നെ വെറുതെവിട്ടിരുന്നു.

യുവാക്കളെ കേസില്‍ കുടുക്കിയതാണെന്നും നിരപരാധികളാണെന്നും ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആര്‍) യുവാക്കള്‍ക്ക് നിയമ സഹായം നല്‍കി. അമിക്കസ് ക്യൂറി ഫാറൂഖ് പേക്കർ നേരത്തെ പറഞ്ഞതിങ്ങനെ- "സാഹചര്യത്തെളിവിന്‍റെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ച ആദ്യ കേസാണിത്. നാലു പേര്‍ക്കെതിരെയും നേരിട്ടുള്ള തെളിവുകളില്ല. 1300 സാക്ഷികളുണ്ടായിരുന്നു. അവരെയെല്ലാം വിസ്തരിച്ചു. ഇവരില്‍ ആര്‍ക്കും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല".

Summary- In a significant development, Rajasthan High Court has acquitted four Muslim men, Sarvar Aazmi, Mohammad Saif, Saifur Rahman, and Salman, who were previously convicted and sentenced to death in connection with the Jaipur bomb blast case

TAGS :

Next Story