Quantcast

അയ്യപ്പ ഭക്തരുടെ വാഹനം ലോറിയിലിടിച്ച് കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ചു, ഏഴു പേർക്ക് പരിക്ക്

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം

MediaOne Logo
അയ്യപ്പ ഭക്തരുടെ വാഹനം ലോറിയിലിടിച്ച് കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ചു, ഏഴു പേർക്ക് പരിക്ക്
X

ബംഗളുരു: കർണാടകയിലെ തുമക്കൂറിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. ഭക്തർ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കർണാടകയിലെ കൊപ്പൽ സ്വദേശികളാണ് മരിച്ചവരെല്ലാം എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്ർ പ്രവേശിപ്പിച്ചിരിക്കയാണ്. തുമക്കൂർ ജില്ലയിലെ വസന്തനരസാപുര ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭക്തർ. പൊലീസ് എത്തി മേൽ നടുപടി സ്വീകരിച്ചു.

https://x.com/ANI/status/2009497561531617678?s=20


TAGS :

Next Story