Quantcast

മുൻപിൽ തെരഞ്ഞെടുപ്പ്; പാചക വാതക വില കുറച്ച് കേന്ദ്ര സർക്കാർ

അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരെഞ്ഞെടുപ്പ് എത്തി നിൽക്കുമ്പോഴാണ് എൽ പി ജി ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-08-29 15:20:20.0

Published:

29 Aug 2023 10:45 AM GMT

മുൻപിൽ തെരഞ്ഞെടുപ്പ്; പാചക വാതക വില കുറച്ച് കേന്ദ്ര സർക്കാർ
X

ഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക വില കുറയും. കേന്ദ്ര മന്ത്രി സഭാ യോ​ഗത്തിന്റെതാണ് തീരുമാനം. ഒരു സിലിണ്ടറിനു 200 രൂപയാണ് കുറയുക. ഗ്യാസ് സിലിണ്ടറിന് വിലകുറയുന്നത് പ്രധാന മന്ത്രിയുടെ ഓണം രക്ഷാബന്ധൻ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരെഞ്ഞെടുപ്പ് എത്തി നിൽക്കുമ്പോഴാണ് എൽ പി ജി ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഉജ്ജ്വൽ യോജന പ്രകാരം കണക്ഷൻ എടുത്തവർക്കു നിലവിൽ 200 രൂപ സബ്‌സിഡി ലഭിക്കുന്നുണ്ട്. അധികമായി 200 രൂപ കൂടി ലഭിക്കുന്നതോടെ ഉജ്ജ്വൽ യോജനയിലെ ബിപിഎൽ കുടുംബങ്ങൾക്കു 400 രൂപയുടെ ഇളവ് കിട്ടും.

ഉജ്ജ്വൽ യോജന പ്രകാരം 75 ലക്ഷം സ്ത്രീകൾക്ക് പുതിയ കണക്ഷൻ ലഭ്യമാക്കും. ഈ കണക്ഷനോടൊപ്പം സ്റ്റൗ കൂടി സൗജന്യമായി നൽകും. നിലവിൽ 9 കോടി 60 ലക്ഷം ഉപഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്. വില ഉയർത്തുന്നത് കമ്പനികൾ ആന്നെനും കേന്ദ്ര സർക്കാരിനു ഇടപെടാനാവില്ലെന്ന വാദം കൂടിയാണ് മന്ത്രിസഭാ തീരുമാനത്തോടെ പൊളിയുന്നത്. ചന്ദ്രയാന് 3 ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ദിവസമായ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.


രാജസ്ഥാൻ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നേരത്തെ കോൺ​ഗ്രസ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്‍ഗഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനങ്ങൾ വരുന്നത്.

TAGS :

Next Story