Quantcast

പ്രശസ്ത വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ദൂരദർശനിലെ ആദ്യകാല ഇംഗ്ലീഷ് വാർത്താ അവതാരകയായിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2023 2:52 AM GMT

Gitanjali Aiyar
X

ന്യൂഡൽഹി: പ്രശസ്ത വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ദൂരദർശനിലെ ആദ്യകാല ഇംഗ്ലീഷ് വാർത്താ അവതാരകയായിരുന്നു. 1971 ൽ ദൂരദർശനിൽ ജോലിയിൽ പ്രവേശിച്ച ഗീതാഞ്ജലി ഏകദേശം 30 വർഷത്തോളം വാർത്താ അവതാരകയായി ജോലി ചെയ്തു.

1989ൽ ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡും നാല് തവണ മികച്ച വാർത്താ അവതാരകയ്ക്കുളള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഗീതാഞ്ജലി അയ്യർ കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി.

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും നേടി. വാർത്താ അവതാരക എന്നതിനപ്പുറം കോർപറേറ്റ് കമ്മ്യൂണിക്കേഷൻ,ഗവൺമെന്റ് ലെയ്‌സൺ,മാർക്കറ്റിങ് മേഖലയിലും തിളങ്ങിയിരുന്നു. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ,ശേഖർ അയ്യർ, റുസ്തം അയ്യർ എന്നിവരാണ് മക്കൾ.



TAGS :

Next Story