ഈ വർഷം ഇന്ത്യക്കാർ കൂടുതലായി സെർച്ച് ചെയ്ത 10 സ്ഥലങ്ങൾ; ട്രെൻഡിങ് സെർച്ച് ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ
കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ മുകളിലുണ്ടായിരുന്ന ജയ്പൂര്‍, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല

കാലിഫോർണിയ: ജീവിതസാഹചര്യങ്ങളോടും സമ്മര്‍ദങ്ങളോടും താല്‍ക്കാലികമായെങ്കിലും ഒന്ന് വിടപറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തിരക്കുപിടിച്ച ജീവിതത്തില്‍ ഉഴറിനടക്കുന്നതിനിടെ ഇതുവരെയും കാണാനാകാത്ത സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ ഉള്ളുകൊണ്ട് ആഗ്രഹിക്കാന്‍ മാത്രമായി വിധിക്കപ്പെട്ടവരും നിരവധിയാണ്. അത്തരത്തില്‍, പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും രസകരമായ യാത്രാവിവരണങ്ങളെ ആത്മാര്‍ഥമായി സ്വീകരിക്കാനും പ്രത്യേക താല്‍പ്പര്യം കാണിക്കുന്നവരാണ് പൊതുവേ ഇന്ത്യക്കാര്‍.
ഇപ്പോഴിതാ, ഈ വര്‍ഷം ഇന്‍ർനെറ്റിൽ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി പരതിനടന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. സംസ്‌കാരിക പരിപാടികളോടുള്ള താല്‍പ്പര്യം, വിസയില്ലാതെ പോകാനാകുന്ന ഇടങ്ങള്‍, വിശ്വസനീയമായത് എന്നിങ്ങനെ ഇന്ത്യക്കാരുടെ യാത്രാ അഭിരുചി എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റവും കൂടുതലാളുകള്‍ ഗൂഗിളിൽ സേര്‍ച്ച് ചെയ്ത സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത് ഈ വര്‍ഷമാദ്യം നടന്ന മഹാ കുംഭമേളയാണ്. ധാരാളക്കണക്കിന് ഹിന്ദു തീര്‍ത്ഥാടകര്‍ പങ്കെടുത്ത മേളയും വേദിയായ അമ്പലവുമാണ് ലിസ്റ്റിൽ ആദ്യം.
വിദേശയാത്രകളോടുള്ള ഇന്ത്യക്കാരുടെ ഭ്രമത്തിലേക്ക് വെളിച്ചം വീശുന്ന ഫിലിപ്പീന്‍സാണ് രണ്ടാമത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ കൂടാതെ സഞ്ചരിക്കാവുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. വിസ കൂടാതെയുള്ള 14 ദിവസത്തെ സന്ദര്‍ശനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് സൗകര്യമൊരുക്കുന്ന ഇ-വിസ സംവിധാനവും ഇവിടെയുണ്ട്.
ഈ വര്‍ഷം ജനുവരി 1 മുതല്‍ നവംബര്‍ 25 വരെ ഗൂഗിളിൽ ഏറ്റവുമധികമാളുകള്‍ നടത്തിയ അന്വേഷണങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ജോര്‍ജിയയും കശ്മീരും ഇത്തവണയും ലിസ്റ്റിലുണ്ട്. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ മുകളിലുണ്ടായിരുന്ന ജയ്പൂര്‍, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ 10 സ്ഥലങ്ങള്‍
1. മഹാകുംഭ മേള, ഉത്തര്‍പ്രദേശ്
2. ഫിലിപ്പീന്‍സ്
3. ജോര്‍ജിയ
4. മൗറീഷ്യസ്
5. കാശ്മീര്‍
6. ഫൂ ക്വാക്, വിയറ്റ്‌നാം
7. ഫുക്കെറ്റ്, തായ്‌ലന്‍ഡ്
8. മാലിദ്വീപ്
9. സോംനാഥ്, ഗുജറാത്ത്
10. പോണ്ടിച്ചേരി
Adjust Story Font
16

