'ഉദയ്പൂർ കൊലപാതകത്തെ അനുകൂലിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം'; സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്

'കൊലപാതകത്തെ അനുകൂലിക്കുന്ന ഉള്ളടക്കങ്ങൾ, കുറിപ്പുകൾ, ഫോട്ടോ, ദൃശ്യങ്ങൾ, ശബ്ദ സന്ദേശം എന്നിവ നീക്കം ചെയ്യണം'

MediaOne Logo

Web Desk

  • Updated:

    2022-07-02 11:53:38.0

Published:

2 July 2022 11:51 AM GMT

ഉദയ്പൂർ കൊലപാതകത്തെ അനുകൂലിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം; സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
X

ഡൽഹി: ഉദയ്പൂർ കൊലപാതകത്തിൽ സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. കൊലപാതകത്തെ അനുകൂലിക്കുന്ന ഉള്ളടക്കങ്ങൾ, കുറിപ്പുകൾ, ഫോട്ടോ, ദൃശ്യങ്ങൾ, ശബ്ദ സന്ദേശം എന്നിവ നീക്കം ചെയ്യാനാണ് നിർദ്ദേശം.

ഓൺലൈനിൽ അപ്ലോഡ് ചെയ്ത കൊലപാതകത്തിന്റെ വീഡിയോകൾ കൊലപാതകത്തെ മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.

അതേ സമയം സംഭവത്തിൽ രണ്ട് പേർകൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് പിടിയിലായ മുഖ്യപ്രതികൾ.

TAGS :

Next Story