Quantcast

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി

2023 ഡിസംബർ എട്ടിനാണ് സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-23 13:02:32.0

Published:

23 March 2024 1:00 PM GMT

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി
X

ന്യൂഡൽഹി: ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേ​ന്ദ്രസർക്കാർ. ഉള്ളിയുടെ ആവശ്യം രാജ്യത്ത് വർദ്ധിച്ചതിനാലാണ് കയറ്റുമതിക്കുള്ള നിരോധനം നീട്ടിയത്. മാർച്ച് 31 വരെയാണ് നിലവിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. വിലക്ക് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കുന്നതിനിടയിലാണ് അനിശ്ചിത കാലത്തേക്ക് കയറ്റുമതി നിരോധനം വീണ്ടും നീട്ടിയത്.

ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2023 ഡിസംബർ എട്ടിനാണ് സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. എന്നാലും നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (എൻസിഇഎൽ) വഴി യു.എ.ഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.

2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

TAGS :

Next Story