Quantcast

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി

കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-10 05:40:36.0

Published:

10 Sept 2021 10:45 AM IST

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി
X

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി.നേരത്തെ സെപ്തംബര്‍ 31 നകം റിട്ടേണ്‍ സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. ഇത് ഡിസംബര്‍ 31 ലേക്ക് നീട്ടുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.

2021-22 വര്‍ഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നതില്‍ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതെന്ന് കേന്ദ്രം അറിയിച്ചു.

അതേസമയം, പുതിയ ടാക്‌സ് പോര്‍ട്ടല്‍ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി കോണില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയേക്കുമെന്നുള്ള വിവരങ്ങളും ഉണ്ടായിരുന്നു.

TAGS :

Next Story