Quantcast

രണ്ടു വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി

കൊവോവാക്‌സിനും കോർബെവാക്‌സിനുമാണ് അനുമതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-12-28 06:45:13.0

Published:

28 Dec 2021 6:22 AM GMT

രണ്ടു വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി
X

രാജ്യത്ത് രണ്ടു വാക്‌സിനുകൾക്ക് കൂടി അടിയന്തര അനുമതി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്‌സിനും കോർബെവാക്‌സിനുമാണ് അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകളോടെ അടിയന്തര ഉപയോഗ അനുമതി നൽകാൻ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിറിനും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.എല്ലാ ശുപാർശകളും അന്തിമ അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അയച്ചിട്ടുണ്ട്.

ഡിസിജിഐയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തര ഉപയോഗാനുമതി ലഭിച്ച വാക്‌സിനുകളുടെ എണ്ണം എട്ടായി ഉയരും.രണ്ടുവാക്‌സിനുകൾക്ക് കൂടി അനുമതി ലഭിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മൻസുക് മാണ്ഡവ്യ ട്വിറ്ററിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് കൊറോണക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



TAGS :

Next Story