Quantcast

'ലുങ്കിയും നൈറ്റിയും ഉടുത്ത് പുറത്തിറങ്ങരുത്'; വിവാദ ഉത്തരവ് പിൻവലിച്ച് ഹൗസിങ് സൊസൈറ്റി

ഗ്രേറ്റർ നോയിഡയിലെ ഹിംസാഗർ സൊസൊറ്റിയിലാണ് റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ വിവാദ സർക്കുലർ ഇറക്കിയത്

MediaOne Logo

Web Desk

  • Published:

    15 Jun 2023 10:08 AM GMT

Greater Noida housing society withdraws dress code asking residents to avoid lungis or nighties in public space, Greater Noida society withdraws no lungi, nighty dress code, Greater Noida housing society withdraws no lungi, nighty dress code, No lungi, no nighty, Greater Noida housing society
X

ന്യൂഡൽഹി: ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങരുതെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ഗ്രേറ്റർ നോയിഡയിലെ ഹൗസിങ് സൊസൈറ്റി. സർക്കുലർ വലിയ വിമർശനങ്ങൾക്കിടയാക്കിയതിനു പിന്നാലെയാണ് നടപടി. സർക്കുലർ പിൻവലിച്ചതായി ഗ്രേറ്റർ നോയിഡയിലെ ഹിംസാഗർ സൊസൊറ്റി റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ(ആർ.ഡബ്ല്യു.എ) പ്രസിഡന്റ് സി.ബി കൽറ അറിയിച്ചു.

ലുങ്കിയും മാക്‌സിയും ധരിച്ച് ഫ്‌ളാറ്റുകളിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് വിവാദ സർക്കുലറിൽ താമസക്കാരോട് നിർദേശിച്ചിരുന്നത്. പൊതുസ്ഥലത്ത് ഈ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടരുത്. ലുങ്കി സ്ത്രീകൾക്കും മാക്‌സി പുരുഷന്മാർക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും വിവാദ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

'സൊസൈറ്റിയിൽ പുറത്തിറങ്ങി നടക്കുമ്പോൾ ആർക്കും എതിർപ്പില്ലാത്ത തരത്തിൽ എല്ലാവരും സ്വന്തം സ്വഭാവവും ഡ്രെസിങ് കോഡുമെല്ലാം സൂക്ഷിക്കണം. മക്കളും നിങ്ങളെ കണ്ടാണ് പഠിക്കുന്നത്. അതുകൊണ്ട് വീടിനകത്ത് ഉടുക്കുന്ന ലുങ്കിയും നൈറ്റിയുമായി പുറത്തിറങ്ങരുതെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്.'-ആർ.ഡബ്ല്യു.എ സെക്രട്ടറി പുറത്തിറക്കിയ വിവാദ സർക്കുലറിൽ ആവശ്യപ്പെടുന്നു.

എന്നാൽ, ഹൗസിങ് സൊസൈറ്റിയിലെ ചില താമസക്കാരുടെ പരാതിയെ തുടർന്നാണ് സർക്കുലർ ഇറക്കിയതെന്ന് സി.ബി കൽറ വിശദീകരിച്ചു. ആരെയും നിർബന്ധിക്കുകയോ തീരുമാനം ആരുടെ മേലും അടിച്ചേൽപിക്കുകയോ ചെയ്തിട്ടില്ല. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോട്ടിസ് പുറത്തിറങ്ങിയ ശേഷം നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കൽറ വാദിച്ചു. സൊസൈറ്റിയിൽനിന്ന് ആരും പരാതി പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ അടക്കം പുറത്തുനിന്നുള്ളവർക്കു മാത്രമാണ് ഇതിൽ പ്രശ്‌നമെന്നും ആർ.ഡബ്ല്യു.എ പ്രസിഡന്റ് കൽറ കൂട്ടിച്ചേർത്തു.

Summary: Greater Noida housing society withdraws dress code asking residents to avoid lungis or nighties in public space

TAGS :

Next Story