Quantcast

വിവാഹത്തിനു തൊട്ടുമുന്‍പ് കാമുകിയുടെ രംഗപ്രവേശം; വരന്‍ കസ്റ്റഡിയില്‍, സഹോദരനെ വിവാഹം ചെയ്ത് വധു

സുരേന്ദ്ര (25) എന്ന യുവാവിന്‍റെ വിവാഹം ബിവാനെർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    14 Dec 2023 7:39 AM IST

Groom held for cheating
X

പ്രതീകാത്മക ചിത്രം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വിവാഹത്തിനു തൊട്ടുമുന്‍പ് വരന്‍ കസ്റ്റഡിയില്‍. ഹമിർപൂർ ജില്ലയിലെ ബിവാന്‍റെ ന്യൂദ ഗ്രാമത്തിലാണ് സംഭവം. തന്നെ വിവാഹം കഴിച്ച ശേഷം യുവാവ് വഞ്ചിച്ചുവെന്ന കാമുകിയുടെ പരാതിയിലാണ് നടപടി. ഇതോടെ വധു വരന്‍റെ ഇളയ സഹോദരനെ വിവാഹം കഴിക്കുകയും ചെയ്തു. കല

ജലൗണിലെ കഡൗറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻഹ ഖേഡ ഗ്രാമത്തിൽ നിന്നുള്ള സുരേന്ദ്ര (25) എന്ന യുവാവിന്‍റെ വിവാഹം ബിവാനെർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നു. വിവാഹത്തിനായി കുടുംബത്തോടൊപ്പം സുരേന്ദ്ര ഘോഷയാത്രയായി വധുവിന്‍റെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. സന്തോഷത്തോടെ എല്ലാവരും നൃത്തം ചെയ്യുന്നതിനിടെ വരനെ കസ്റ്റഡിയിലെടുത്തത് കുടുംബത്തെ സങ്കടത്തിലാഴ്ത്തി. തുടര്‍ന്ന് പൊലീസ് സുരേന്ദ്രയെയും കാമുകിയെയും വധുവിന്‍റെ കുടുംബാംഗങ്ങളെയും ന്യൂദ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇതിനിടെ പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങളും പൊലീസ് സ്‌റ്റേഷനിലെത്തി പ്രശ്‌നപരിഹാരത്തിന് ചർച്ചകൾ ആരംഭിച്ചു.തുടര്‍ന്ന് വരൻ കാമുകിയെയും വധു വരന്‍റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story