Quantcast

ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ അലഹബാദ് ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും

മസ്ജിദിലെ നിലവറകളിൽ പുരാവസ്തു വകുപ്പ് സർവ്വേ നടത്തണമെന്ന ഹരജി വാരണാസി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2024 12:47 AM GMT

ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ അലഹബാദ് ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും
X

അലഹബാദ്: ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി യിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വാദം തുടരും.മസ്ജിദിലെ നിലവറകളിൽ പുരാവസ്തു വകുപ്പ് സർവ്വേ നടത്തണമെന്ന ഹരജി വാരണാസി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു.

മസ്ജിദ് കമ്മിറ്റിയുടെ ഹരജി ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടരെ ഹരജികൾ നൽകുന്നതിൽ നാല് ഹിന്ദുസ്ത്രീകൾക്കെതിരെ വിമർശനം നടത്തിയിരുന്നു.

മസ്ജിദിലെ അടച്ചിട്ട നിലവറകളിൽ നേരത്തെ നമസ്കാരം നടന്നിരുന്നോയെന്നും നിലവറകൾ മസ്ജിദിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ഇന്നലെ ചോദിച്ചിരുന്നു.

അതേസമയം മസ്ജിദിലെ നിലവറകളിൽ പുരാവസ്തു വകുപ്പ് സർവ്വേ നടത്തണമെന്ന ഹരജി വാരണാസി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 15ന് കേസ് പരിഗണിക്കും. മസ്ജിദിലെ നിലവറകളിൽ ഒന്നിൽ പൂജക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് നാല് ഹിന്ദു സ്ത്രീകളിൽ ഒരാളായ രാഖി സിംഗ് കഴിഞ്ഞ ദിവസം പുതിയ ഹർജി നൽകിയത്. അതിനിടെ പൂജ നടക്കുന്ന സ്ഥലത്ത് മണി സ്ഥാപിക്കാൻ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് അപേക്ഷയും നൽകിയിട്ടുണ്ട്.

TAGS :

Next Story