Quantcast

ഉദ്ദവ് താക്കറേയുടെ വസതിക്ക് മുന്നില്‍ ഹനുമാന്‍‌ ചാലീസ ചൊല്ലുമെന്ന് നവനീത് റാണ ; എം.പി യുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി ശിവസേന

ഇന്ന് രാവിലെയാണ് നൂറുകണക്കിന് പ്രവർത്തകർ മുംബൈയിലെ എം.പിയുടെ വസതിക്ക് മുന്നിൽ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-04-23 07:59:14.0

Published:

23 April 2022 7:16 AM GMT

ഉദ്ദവ് താക്കറേയുടെ വസതിക്ക് മുന്നില്‍  ഹനുമാന്‍‌ ചാലീസ ചൊല്ലുമെന്ന് നവനീത് റാണ ; എം.പി യുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി ശിവസേന
X

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ ഔദ്യോഗിക വസതിയായ മഠോശ്രീക്ക് പുറത്ത് വച്ച് ഹനുമാൻ ചാലീസ ആലപിക്കുമെന്ന വിവാദ പ്രസ്താവന്ക്ക് പിറകെ അമരാവതി എം.പി നവനീത് റാണയുടെയും ഭര്‍ത്താവ് രവിറാണയുടേയും വസതിക്ക് മുന്നിൽ പ്രതിഷേധവുമായി ശിവസേന പ്രവർത്തകർ. ഇന്ന് രാവിലെയാണ് നൂറുകണക്കിന് പ്രവർത്തകർ മുംബൈയിലെ എം.പിയുടെ വസതിക്ക് മുന്നിൽ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കിയത്.

പൊലീസ് ബാരിക്കേഡുകൾ തകർത്താണ് പ്രവർത്തകർ ദമ്പതികളുടെ വസതിയുടെ മുന്നിലെത്തിയത്. എം.പിയുടെ വീടിന് മുന്നിൽ വച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ഉദ്ദവ് താക്കറേയുടെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.

വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വച്ച് തങ്ങൾ ഹനുമാൻ ചാലീസ ചൊല്ലുമെന്ന് രവി റാണയും നവനീത് റാണയും പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച്ച പൊലീസ് ക്രമസമാധാനം പാലിക്കാന്‍ ദമ്പതികൾക്ക് താക്കീത് നൽകിയിരുന്നു. ദമ്പതികള്‍എത്തുമെന്നറിഞ്ഞ് വെള്ളിയാഴ്ച മഠോശ്രീക്ക് മുന്നിൽ ശിവസേന പ്രവർത്തകരും തടിച്ചു കൂടി. ഹനുമാൻ ചാലീസ ചൊല്ലാൻ ദമ്പതികൾ എത്തിയാൽ അവരെ ഒരു പാഠം പഠിപ്പിക്കുമെന്ന് ശിവസേനാ നേതാക്കൾ പറഞ്ഞു. ബി.ജെ.പി യുടെ നിർദേശപ്രകാരമാണ് ദമ്പതികൾ ഇതൊക്കെ ചെയ്യുന്നതെന്ന് ശിവസേന ആരോപിച്ചു.

Hanuman chalisa plan by MLA-MP couple at Uddhav Thacekeray home sparks row

TAGS :

Next Story