Quantcast

'പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ചു'; അമേത്തിക്ക് പുറമെ വയനാട്ടിലും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഹരീഷ് റാവത്ത്

2019ലെ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Aug 2023 10:46 AM IST

RSS taking over all institutions, running everything: Rahul Gandhi
X

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേത്തിക്ക് പുറമെ വയനാട്ടിലും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന നൽകി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ഇത്തവണ രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കുമെന്ന് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.

അമേത്തി സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ സീറ്റാണ്. എങ്കിലും വയനാട്ടിലും അദ്ദേഹം മത്സരിക്കും. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചത് വയനാടാണ്-റാവത്ത് പറഞ്ഞു.

കഴിഞ്ഞ തവണ അമേത്തിയിലും വയനാട്ടിലും രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ അമേത്തിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,000 വോട്ടിന് പരാജയപ്പെട്ടിരുന്നു. 1999 മുതൽ ഗാന്ധി കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്നു അമേത്തി. 2004 മുതൽ 2019 വരെ രാഹുൽ ഗാന്ധിയായിരുന്നു അമേത്തിയിൽ വിജയിച്ചത്.

TAGS :

Next Story