Quantcast

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; ആന്ധ്രയില്‍ പെരുമഴ

തിരുപ്പതി,മധുര നഗർ, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

MediaOne Logo

Web Desk

  • Published:

    19 Nov 2021 1:50 AM GMT

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; ആന്ധ്രയില്‍ പെരുമഴ
X

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ ആന്ധ്രാപ്രദേശിൽ കനത്ത മഴ. തിരുപ്പതി,മധുര നഗർ, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് തിരുമല മലനിരകളിലേക്കുള്ള റോഡുകൾ അടച്ചു. തിരുപ്പതി വിമാനത്താവളത്തേക്കുള്ള ലാൻഡിംഗ് നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ അനന്തപൂർ, കടപ്പ ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം പൂർണമായും ചെന്നൈയ്ക്ക് സമീപം തീരം കടന്ന് അനന്തപൂർ-ബെംഗളൂരു ബെൽറ്റിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശം എന്നിവിടങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയും രായലസീമയിലും കർണാടകയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടകയിൽ ബംഗളൂരു റൂറൽ, ബാംഗ്ലൂർ അർബൻ, ചിക്കമംഗളൂരു, ഹാസൻ, കുടക്, ശിവമൊഗ, തുമകുരു, കോലാർ, മാണ്ഡ്യ, രാംനഗര, ചിക്കബെല്ലാപുര ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. അതിനിടെ, ചെന്നൈ സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവയുൾപ്പെടെ തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story