Quantcast

ഗ്യാൻവാപി പള്ളിയിൽ പൂജാ മണി സ്ഥാപിക്കാൻ അനുമതി തേടി ഹരജിക്കാര്‍

പള്ളിയിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-02-06 04:09:22.0

Published:

6 Feb 2024 3:03 AM GMT

Hindu petitioners demand to install puja bell in southern cellar of Gyanvapi Mosque, Gyanvapi case
X

ന്യൂഡൽഹി/ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ മണി ഉൾപ്പെടെയുള്ള പൂജാ സാമഗ്രികൾ സ്ഥാപിക്കാൻ അനുമതി തേടി ഹരജിക്കാരായ ഹിന്ദുസ്ത്രീകൾ. അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകി. തെക്കേ അറയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. പള്ളിയിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ആരാധന നടക്കുന്ന സ്ഥലത്ത് 11 കി.ലോ ഭാരമുള്ള മണി സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹരജിക്കാർ രംഗത്തെത്തിയിരിക്കുന്നത്. മണിയുമായാണ് ഇവർ കോടതിയിലെത്തിയത്. എത്രയും വേഗം പൂജ നടക്കുന്ന സ്ഥലത്ത് മണി സ്ഥാപിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ, ജില്ലാ മജിസ്‌ട്രേറ്റിനു നേരിട്ട് അപേക്ഷ നൽകാനായിരുന്നു നീക്കം. മജിസ്‌ട്രേറ്റ് സ്ഥലത്തില്ലാത്തതിനാൽ അപേക്ഷ നൽകി മടങ്ങുകയായിരുന്നു.

പൂജ തുടരുന്ന തെക്കേ അറയിൽ ഉൾപ്പെടെ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി ഇന്നലെ വാരാണസി കോടതിയിലെത്തിയിരുന്നു. ഗ്യാൻവാപിയിൽ ഹരജിക്കാരായ നാല് ഹിന്ദുസ്ത്രീകളിൽ ഒരാളാണു ഹരജി നൽകിയത്. ഹരജി കോടതി നാളെ പരിഗണിക്കും. ഗ്യാൻവാപിയിൽ നടക്കുന്ന പൂജ മുടക്കമില്ലാതെ തുടരുമെന്നും ഹരജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്യാൻവാപിയിൽ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. ജസ്റ്റിസ് രോഹിത് രജ്ഞൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ച കോടതി മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഹരജി പരിഷ്‌കരിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു കോടതി.

Summary: Hindu petitioners demand to install bell in southern cellar of Gyanvapi Mosque

TAGS :

Next Story