Quantcast

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി; ഒഴിവായത് വൻ ദുരന്തം

ബിഹാറിലെ ബെ​ഗുസാരയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനാണ് അമിത് ഷാ ബിഹാറിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    29 April 2024 3:40 PM GMT

Home Minister Amit Shah’s Escapes Major Accident After His Helicopter Loses Balance
X

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ അൽപസമയം നിയന്ത്രണം നഷ്ടമായി. ബിഹാറിലെ ബെഗുസാരയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അമിത് ഷാ.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അൽപ്പനേരം ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുറച്ചുസമയത്തിന് ശേഷം നിയന്ത്രണം വീണ്ടെടുത്ത് ഹെലികോപ്ടർ പറന്നുയരുന്നതും കാണാം.

ഏഴ് ഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.

TAGS :

Next Story