കാമുകിയെ വിവാഹം കഴിക്കാന്‍ യുവാവ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-24 06:20:21.0

Published:

24 Nov 2022 6:19 AM GMT

കാമുകിയെ വിവാഹം കഴിക്കാന്‍ യുവാവ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി
X

പൂനെ: പൂനെയില്‍ കാമുകിയെ വിവാഹം കഴിക്കാനായി നഴ്സ് ഭാര്യയെ മാരക മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി. 23കാരനായ സ്വപ്‍നില്‍ സാവന്താണ് പ്രതി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് സ്വപ്‍നില്‍. സഹപ്രവര്‍ത്തകയായ നഴ്സുമായി സ്വപ്നില്‍ പ്രണയത്തിലായിരുന്നു. ഇവരെ വിവാഹം കഴിക്കാനും സ്വപ്‍നില്‍ ആഗ്രഹിച്ചിരുന്നു. മരിച്ച പ്രിയങ്ക ക്ഷേത്രേയെ അഞ്ചു മാസം മുന്‍പാണ് സ്വപ്നില്‍ വിവാഹം ചെയ്ത്. ഒരു വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. കഴിഞ്ഞ നവംബര്‍ 14ന് പ്രിയങ്കയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപ്പോള്‍ തന്നെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

"പ്രിയങ്ക ഒപ്പിട്ട കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും സാവന്തിനെതിരെ കേസെടുത്തിട്ടുണ്ട്," ഇൻസ്പെക്ടർ മനോജ് യാദവ് പറഞ്ഞു. സാവന്ത് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് വെക്കുറോണിയം ബ്രോമൈഡ്, നൈട്രോഗ്ലിസറിൻ കുത്തിവയ്പ്പുകൾ, ലോക്ക് 2% എന്നിവയുൾപ്പെടെ ചില മരുന്നുകളും കുത്തിവെപ്പുകളും മോഷ്ടിച്ചതായും അവ ഭാര്യക്ക് നൽകി കൊലപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story