Quantcast

ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകൾക്കകം യു.പിയിൽ ദമ്പതികൾ വിഷം കഴിച്ചു മരിച്ചു

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Sept 2023 9:22 AM IST

Murder Attempt
X

പ്രതീകാത്മക ചിത്രം

ലഖ്‌നോ: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകൾക്കകം ദമ്പതികൾ വിഷം കഴിച്ചു മരിച്ചു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്.

30കാരനായി യുവാവും 27കാരിയായ ഭാര്യയുമാണ് വിഷം കഴിച്ചത്. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ ഗൊരഖ്പൂരിലെ ആശുപത്രിയിലാണ് മരിച്ചതെന്ന് ബസ്തി എസ്.പി ഗോപാൽ കൃഷ്ണ പറഞ്ഞു.

സെപ്തംബർ 20, 21 തിയതികളിൽ രാത്രിയിൽ ഭാര്യയെ രണ്ടുപേർ ചേർന്ന് വീട്ടിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തതായി ദമ്പതികളുടെ ബന്ധുക്കൾ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത വീഡിയോയിൽ കുറ്റക്കാരായ രണ്ടുപേരുടെയും പേരുകൾ ദമ്പതികൾ പരാമർശിച്ചിരുന്നു.

മരിച്ച ദമ്പതികൾക്ക് എട്ടും ആറും വയസുള്ള രണ്ട് ആൺകുട്ടികളും ഒരു വയസുള്ള പെൺകുട്ടിയുമാണുള്ളത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിൽ പോകാൻ ഒരുങ്ങുമ്പോൾ തങ്ങൾ വിഷം കഴിച്ചിട്ടുണ്ടെന്നും മരിക്കാൻ പോവുകയാണെന്നും മാതാപിതാക്കൾ പറഞ്ഞെന്ന് മക്കൾ പൊലീസിനോട് വെളിപ്പെടുത്തി.

TAGS :

Next Story