Quantcast

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് സ്കൂള്‍ ബസിൽ കുടുങ്ങി; വീഡിയോ

സ്‌കൂൾ അവധി ദിവസത്തിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    17 Oct 2022 3:02 AM GMT

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പ് സ്കൂള്‍ ബസിൽ കുടുങ്ങി; വീഡിയോ
X

ലക്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്‌കൂൾ ബസിൽ കുടുങ്ങിയ പെരുമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങള്‍ക്കു ശേഷം പുറത്തെടുത്തു. റായ്ബറേലിയിലെ റയാൻ ഇന്‍റര്‍നാഷണൽ സ്‌കൂളിന്‍റെ ബസിലാണു പെരുമ്പാമ്പ് കുടുങ്ങിയത്. സ്‌കൂൾ അവധി ദിവസത്തിലാണ് സംഭവം.

ബസിലെ സീറ്റിന് അടിയിലായിരുന്ന പെരുമ്പാമ്പ്. വിവരമറിഞ്ഞ് വനംവകുപ്പ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്ന് ജില്ലാ മജിസ്ട്രേറ്റ് പല്ലവി മിശ്ര പറഞ്ഞു. സ്കൂള്‍ അവധിയായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഡ്രൈവർ താമസിക്കുന്ന ഗ്രാമത്തിലാണ് സ്‌കൂൾ ബസ് പാർക്ക് ചെയ്തിരുന്നത്. ഒരു ആടിനെ വിഴുങ്ങിയശേഷം പെരുമ്പാമ്പ് ബസിനുള്ളിലേക്ക് ഇഴഞ്ഞുനീങ്ങുന്നതു നാട്ടുകാർ കണ്ടിരുന്നു. പിന്നാലെ ഇവർ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു.

TAGS :

Next Story