Quantcast

പിസക്കൊപ്പം നല്‍കിയ ക്യാരിബാഗിന് വില ഈടാക്കി; കടയുടമക്ക് 11,000 രൂപ പിഴ

ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ ഫോറമാണ് പിസ ഔട്ട്‌ലെറ്റിനെതിരെ പിഴ ചുമത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-11-18 12:14:52.0

Published:

18 Nov 2021 11:54 AM GMT

പിസക്കൊപ്പം നല്‍കിയ  ക്യാരിബാഗിന് വില ഈടാക്കി; കടയുടമക്ക്  11,000 രൂപ പിഴ
X

പിസവാങ്ങാനെത്തിയ വിദ്യാർത്ഥിക്ക് കടയുടെ ലോഗോ പതിച്ച ക്യാരി ബാഗ് നിർബന്ധിച്ച് നൽകി പണം ഈടാക്കിയ പിസ ഔട്‌ലെറ്റിന് 11,000 രൂപ പിഴ. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ ഫോറമാണ് പിസ ഔട്ട്‌ലെറ്റിനെതിരെ പിഴ ചുമത്തിയത്. പിസ വാങ്ങാനെത്തിയപ്പോൾ തന്നോട് ക്യാരി ബാഗ് വാങ്ങാൻ ഔട്ട്‌ലെറ്റ് ഉടമ നിർബന്ധിച്ചുവെന്ന് പരാതിപ്പെട്ട് കെ.മുരളീകുമാർ എന്ന വിദ്യാർത്ഥിയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ക്യാരി ബാഗിന് ഏഴ് രൂപയാണ് ഔട്ട്‌ലെറ്റ് ഉടമ മുരളീകുമാറിൽ നിന്ന് ഈടാക്കിയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഔട്ട്‌ലെറ്റ് ഉടമ തന്നെ അപമാനിച്ചുവെന്നും അതിനാലാണ് താൻ പരാതി നൽകാൻ തീരുമാനിച്ചത് എന്നും മുരളീകുമാർ പറയുന്നു. പിഴത്തുകയായ 11,000 രൂപ പിസ ഔട്ട്‌ലെറ്റ് വിദ്യാർത്ഥിക്ക് കൈമാറണമെന്നാണ് ഉപഭോക്തൃ കോടതിയുടെ നിർദേശം.

2019 സെപ്റ്റംബറിലാണ് സംഭവം നടന്നത്. രണ്ട് വർഷത്തിന് ശേഷമാണ് പരാതിക്കാരനായ മുരളീകുമാറിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ വിധിയെത്തുന്നത്.

summary:Pizza outlet fined Rs 11,000 for forcing student to carry carry bag with shop logo The Hyderabad District Consumer Forum has fined the pizza outlet. K. Muralikumar, a student, had lodged a complaint with the Consumer Court alleging that the outlet owner had forced him to buy a carry bag when he came to buy pizza.

TAGS :

Next Story