Quantcast

ഡയറി മിൽക്ക് ചോക്ലേറ്റിൽ പൂപ്പൽ, കേസ് കൊടുക്കണമെന്ന് സോഷ്യല്‍മീഡിയ; പ്രതികരണവുമായി കമ്പനി

കഴിഞ്ഞ ഫെബ്രുവരിയിൽ ഡയറിമിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ വീഡിയോ പുറത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    30 April 2024 5:59 AM GMT

Cadbury chocolate,Hyderabad ,fungus on Cadbury chocolate,Viral Video,കാഡ്ബറി ചോക്ളേറ്റ്,ഡയറി മില്‍ക്കില്‍ പൂപ്പല്‍,ചോക്ളറ്റില്‍ പുഴു,ഡയറി മില്‍ക്ക്
X

ഹൈദരാബാദ്: കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റ് ബാറിൽ പൂപ്പൽ ബാധയെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയാണ് ചോക്ലേറ്റിന്റെ ചിത്രമടക്കം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഡയറി മിൽക്ക് ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെയും ഉപഭോക്താക്കളുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്ക പങ്കുവച്ചുള്ള പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായി. 2024 ജനുവരിയിലാണ് ചോക്ലേറ്റ് നിർമിച്ചതെന്നും കാലാഹരണ തീയതിക്കുള്ളിൽ തന്നെ അത് നാശമായെന്നും ഉപഭോക്താവ് ചൂണ്ടിക്കാട്ടുന്നു.

@goooofboll എന്ന ഉപയോക്താവ് ചോക്ലേറ്റിന്റെ അവസ്ഥ വെളിപ്പെടുത്തുന്ന നാല് ചിത്രങ്ങളിൽ പോസ്റ്റ് ചെയ്തു. പൂപ്പലിന് പുറമെ ചോക്ലേറ്റിന്റെ പിന്നിൽ വലിയൊരു ദ്വാരവും അലിഞ്ഞുപോയ അരികുവശവുമെല്ലാം ചിത്രത്തിൽ കാണാം.

നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ചത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ കാര്യമാക്കാറില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.എന്നാൽ ഇനി ഇത്തരം കാര്യങ്ങൾ ഇനി നിസ്സാരമായി കാണരുതെന്നും ഉപഭോക്തൃ കോടതിയിൽ പരാതി നൽകണമെന്നും ചിലർ ആവശ്യപ്പെട്ടു.

പോസ്റ്റ് വൈറലായതിന് പിന്നാലെ മൊണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (കാഡ്ബറി ഇന്ത്യ ലിമിറ്റഡ്) പ്രതികരണവുമായി രംഗത്തെത്തി. കമ്പനി ഉയർന്ന നിലവാരമുള്ള ഉൽപ്പനങ്ങൾ പുറത്തിറക്കാനാണ് ശ്രമിക്കുന്നതെന്നും നിങ്ങൾക്കുണ്ടായ മോശം അനുഭവത്തിൽ ഖേദിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഡയറിമിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി ഹൈദരാബാദ് സ്വദേശി സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിൽ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റിന്റെ ബാറിലാണ് ജീവനുള്ള പുഴുവിനെ കണ്ടത്.



TAGS :

Next Story