Quantcast

എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മതി: നരേന്ദ്ര മോദി

മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

MediaOne Logo

Web Desk

  • Published:

    28 Nov 2021 8:14 AM GMT

എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മതി: നരേന്ദ്ര മോദി
X

അധികാരമല്ല തനിക്ക് വേണ്ടത്, ജനങ്ങളെ സേവിക്കാനാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്‍റെ പ്രസംഗത്തിൽ പ്രധാനമന്ത്രി ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളെ കുറിച്ച് സംസാരിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും സായുധ സേനയ്ക്ക് ആദരവ് അർപ്പിക്കുകയും ചെയ്തു. കോവിഡ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിലെ വഴിത്തിരിവിലാണ് നമ്മളെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾ തൊഴിലന്വേഷകർ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരും കൂടിയാണ്. ഇന്ത്യയിൽ 70ലധികം യൂണികോണുകൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണികോണ്‍ എന്നുവിളിക്കുന്നത്. യുവജനങ്ങളുള്ള രാജ്യങ്ങൾക്ക് മൂന്ന് സ്വഭാവ സവിശേഷതകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു- ആശയങ്ങള്‍, നൂതനത്വം, റിസ്ക് ഏറ്റെടുക്കാനുള്ള കഴിവ്.

"രണ്ടു ദിവസത്തിനുള്ളിൽ ഡിസംബർ മാസം ആരംഭിക്കുകയാണ്. രാജ്യം നാവികസേനാ ദിനവും സായുധ സേനയുടെ പതാക ദിനവും ആചരിക്കും. ഡിസംബർ 16ന് രാജ്യം 1971ല്‍ പാകിസ്താനുമായുണ്ടായ യുദ്ധ വിജയത്തിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ അവസരത്തിൽ നമ്മുടെ സായുധ സേനയെ ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയോ അതിന്റെ പരിശുദ്ധി നശിപ്പിക്കുകയോ ചെയ്യുമ്പോഴാണ് പ്രകൃതി നമുക്ക് ഭീഷണിയാകുന്നത്. ഇന്ത്യയിലുടനീളമുള്ള കൂട്ടയ്മകള്‍ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ച സംഭവങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ജീവിതശൈലി ജനങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

TAGS :

Next Story