Quantcast

'ഞാൻ ജനിച്ചത് യെമനിൽ; എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നു' മുകേഷ് അംബാനി

പ്രഥമ ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുകേഷ് അംബാനി മിഡിൽ ഈസ്റ്റുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച്​ തുറന്നു പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    4 July 2021 3:28 PM GMT

ഞാൻ ജനിച്ചത് യെമനിൽ; എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നു മുകേഷ് അംബാനി
X

മിഡിൽ ഈസ്റ്റുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പ്രഥമ ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം മിഡിൽ ഈസ്റ്റുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച്​ തുറന്നു പറഞ്ഞത്. പൂർണമായും ഓൺലൈനായി നടന്ന മൂന്ന് ദിവസം നീണ്ടു നിന്ന പ്രഥമ ഖത്തർ സാമ്പത്തിക ഫോറം (ക്യു.ഇ.എഫ്) കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

താൻ പിറന്നത്​ യെമനിലാണെന്നു അംബാനി പറഞ്ഞു. 'എന്റെ പിതാവ്​ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്​ യെമനി​ലേക്ക്​ വന്നതിനാൽ ഞാൻ പിറന്നത്​ യമനിലായിരിക്കാമെന്നാണ്​ എനിക്ക്​ തോന്നുന്നത്​​. എനിക്ക്​ അറബി​ രക്​തമാണെന്ന്​ അദ്ദേഹം എപ്പോഴും പറയുമായിരുന്നു... എല്ലാ അറബ്​ രാജ്യങ്ങളുമായുമുള്ള ബന്ധം ഞങ്ങൾ ഏറ്റവും മൂല്യമേറിയതായി കണക്കാക്കുന്നു." -അദ്ദേഹം കൂട്ടിച്ചേർത്തു.


TAGS :

Next Story