ഞാൻ രാജ്യസഭയിലേക്കില്ല; നിലപാട് വ്യക്തമാക്കി കെജ്രിവാൾ
ബിജെപിയും എഎപിയും തമ്മിൽ മാത്രമാണ് മത്സരം എന്ന രീതിയിലേക്ക് ഗുജറാത്തിലെ കാര്യങ്ങൾ എത്തിക്കഴിഞ്ഞുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യസഭയിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി അരവിന്ദ് കെജ്രിവാൾ. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സഞ്ജയ് അറോറ വിജയിച്ചതോടെ ഒഴിവുവരുന്ന സീറ്റിൽ താൻ മത്സരിക്കില്ലെന്നാണ് കെജ്രിവാൾ വ്യക്തമാക്കിയത്. ആരാകും രാജ്യസഭാ സ്ഥാനാർഥിയെന്ന് കാര്യം പാർട്ടി രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2027ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ പാർട്ടി ജയിച്ചിരിക്കുകയാണ്. ഗുജറാത്തിലെ സീറ്റിൽ ജയിക്കാൻ എല്ലാ തന്ത്രങ്ങളും ബിജെപി പയറ്റി. ബിജെപിയും എഎപിയും തമ്മിൽ മാത്രമാണ് മത്സരം എന്ന രീതിയിലേക്ക് ഗുജറാത്തിലെ കാര്യങ്ങൾ എത്തിക്കഴിഞ്ഞുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

