Quantcast

'സാങ്കേതിക പിഴവ്'; പോസ്റ്ററിൽ നെഹ്റുവിനെ വെട്ടി സവർകറെ ചേർത്തതിൽ ഐ.സി.എച്ച്​.ആർ വിശദീകരണം

നെഹ്റുവിന്റെ ചിത്രമുള്ള പോസ്റ്ററുകളുമുണ്ടെന്നും ഐ.സി.എച്ച്.​ആര്‍

MediaOne Logo

Web Desk

  • Updated:

    2021-08-30 11:40:08.0

Published:

30 Aug 2021 11:38 AM GMT

സാങ്കേതിക പിഴവ്; പോസ്റ്ററിൽ നെഹ്റുവിനെ വെട്ടി സവർകറെ ചേർത്തതിൽ ഐ.സി.എച്ച്​.ആർ വിശദീകരണം
X

പോസ്റ്ററിൽ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാറിന്​ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച്. ആസാദികാ അമൃത്​ മഹോത്സവ്​ എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പോസ്റ്ററിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്​റുവിന്​ ഇടം നൽകാത്തത്​ വിവാദമായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഐ.സി.എച്ച്​.ആർ രം​ഗത്തെത്തിയത്.

നെഹ്റുവിന്റെ ചിത്രമുള്ള പോസ്റ്ററുകളുമുണ്ടെന്നും ഒരു പോസ്റ്റർ മാത്രം വെബ്സൈറ്റിൽ വന്നത് സാങ്കേതിക തകരാറാണെന്നുമാണ് ഐ.സി.എച്ച്.​ആറിന്റെ വിശദീകരണം. പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമാണുയർന്നത്.

പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ.അംബേദ്​കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി സവർക്കറും ഉൾപ്പെട്ടിരുന്നു. അന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയാണ്​ പുറത്ത്​ വന്നത്​ എന്നതിന്​ ചരിത്ര രേഖകളുണ്ട്​. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത്​ പലസമയത്തും ബ്രിട്ടീഷ്​ അനുകൂലിയായിരുന്നു. സുഭാഷ്​ ചന്ദ്രബോസ്​, രാജേന്ദ്രപ്രസാദ്​, സർദാർ വല്ലഭായ്​ പട്ടേൽ, ഭഗത്​ സിങ്​ എന്നിവർ പോസ്റ്ററിലുണ്ട്​.

വാ​രി​യം​കു​ന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആ​ലി മു​സ്​​ലി​യാ​രും അ​ടക്കമുള്ള അ​ട​ക്ക​മു​ള്ള 387 മ​ല​ബാ​ർ സ​മ​ര​നാ​യ​ക​രെ സ്വാ​ത​ന്ത്ര്യ​സ​മ​ര നായകരുടെ പട്ടികയിൽ നിന്ന്​​ വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്​.ആർ റിപ്പോർട്ട്​ വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

TAGS :

Next Story