Quantcast

ദോശ-ഇഡലി മാവ് സാമ്രാജ്യം; ഫോബ്‌സ് ഇന്ത്യയുടെ മുഖചിത്രമായി പി.സി മുസ്തഫ

ബെംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡിന്റെ കഥയാണ് ഫോബ്‌സ് പരിചയപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Published:

    8 Dec 2023 8:54 AM GMT

pc musthafa
X

ബെംഗളൂരു: വിഖ്യാത മാഗസിൻ ഫോബ്‌സ് ഇന്ത്യയുടെ മുഖചിത്രമായി യുവ മലയാളി വ്യവസായി പി.സി മുസ്തഫ. സ്മാൾ ടൗൺസ്, ബിഗ് ഡ്രീംസ് (ചെറുനഗരങ്ങൾ, വലിയ സ്വപ്‌നങ്ങൾ) എന്ന തലക്കെട്ടിലാണ് മുസ്തഫ അടക്കം ഇന്ത്യയിലെ യുവവ്യവസായികളെ കുറിച്ചുള്ള കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുഖചിത്രം മുസ്തഫ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 'ഫോബ്‌സിന്റെ മുഖചിത്രമാകുക എന്നത് ഞാൻ സ്വപ്‌നം കണ്ടതിനും മീതെയാണ്. അഭ്യുദയകാംക്ഷികൾക്കും ദൈവത്തിനും നന്ദി' - എന്ന കുറിപ്പോടെയാണ് അദ്ദേഹം കവർ പങ്കുവച്ചത്.

പ്രാഥമിക വിദ്യാഭ്യാസം നേടിയ, വയനാട് ജില്ലയിലെ ചെന്നലോട് ഗവൺമെന്റ് സ്‌കൂളിന്റെ വരാന്തയിൽ മുസ്തഫ നിൽക്കുന്നതാണ് ചിത്രം. ബെംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡിന്റെ കഥയാണ് ഫോബ്‌സ് പരിചയപ്പെടുത്തുന്നത്. ഐഡി ഫ്രഷ് ഫുഡ്: പി.സി മുസ്തഫയുടെ ദോശ-ഇഡലി മാവ് സാമ്രാജ്യം എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.



2005ൽ 50 ചതുരശ്ര അടി മാത്രമുള്ള അടുക്കളയുമായി ബന്ധുക്കളായ അബ്ദുൽ നാസർ, ഷംസുദ്ദീൻ ടി.കെ, ജാഫർ ടി.കെ, നൗഷാദ് ടിഎ എന്നിവർക്കൊപ്പാണ് മുസ്തഫ ഐഡി ഫ്രഷിന് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ 40 നഗരങ്ങളിൽ മുപ്പതിനായിരം റീട്ടെയിൽ സ്റ്റോറുകളുള്ള കമ്പനിയായി ഐഡി ഫ്രഷ് വളർന്നു. യുഎഇ, ഒമാൻ, സൗദി, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 522 കോടിയാണ് കമ്പനിയുടെ വാർഷിക വരുമാനം.

മുസ്തഫയ്ക്ക് പുറമേ, വെയ്ക് ഫിറ്റിന്റെ ചൈതന്യ രാമലിംഗഗൗഡ, ഓഫീസ് ബനാവോയുടെ തുഷാർ മിത്തൽ, ബിരിയാണി ബൈ കിലോയുടെ വിശാൽ ജിൻഡാൽ, ഇക്‌സിഗോയുടെ സിബാബ്രത ദാസ്, ചലോയുടെ മോഹിത് ദുബേ, കാബ്ട് ലോജിസ്റ്റിക്‌സിന്റെ ശൈലേഷ് കുമാർ എന്നീ യുവ സംരംഭകരെയും ഡിസംബർ ലക്കം പരിചയപ്പെടുത്തുന്നുണ്ട്.

Summary: iD Fresh Food: Inside PC Musthafa's dosa-idli batter empire

TAGS :

Next Story