Quantcast

'തെറ്റായ ഭക്ഷണം കഴിച്ചാല്‍'... നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ ഭാഗവത്

നോൺ-വെജ് കഴിക്കുന്ന പാശ്ചാത്യരും ഇന്ത്യക്കാരും തമ്മിൽ വ്യത്യാസമുണ്ടെന്ന് മോഹൻ ഭാഗവത്

MediaOne Logo

Web Desk

  • Published:

    30 Sep 2022 5:35 AM GMT

തെറ്റായ ഭക്ഷണം കഴിച്ചാല്‍... നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ ഭാഗവത്
X

നോൺ വെജ് ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ അത് തെറ്റായ വഴികളിലേക്ക് നിങ്ങളെ നയിക്കും. ഏറെ അതിക്രമം നിറഞ്ഞ ഭക്ഷണം കഴിക്കരുതെന്നാണ് മോഹന്‍ ഭാഗവതിന്‍റെ ഉപദേശം. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

നോൺ-വെജ് കഴിക്കുന്ന പാശ്ചാത്യരും ഇന്ത്യക്കാരും തമ്മിൽ വ്യത്യാസമുണ്ടെന്ന് മോഹൻ ഭാഗവത് അവകാശപ്പെട്ടു- "ലോകത്ത് എല്ലായിടത്തുമെന്ന പോലെ നോൺ-വെജ് കഴിക്കുന്നവർ ഇന്ത്യയിലുമുണ്ട്. എന്നാൽ ഇന്ത്യയില്‍ നോൺ-വെജ് കഴിക്കുന്നവർ ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാറുണ്ട്. ശ്രാവണ മാസത്തിൽ മാംസം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാംസം കഴിക്കില്ല. അവർ സ്വയം നിയന്ത്രണം കൊണ്ടുവരാറുണ്ട്"- മോഹൻ ഭാഗവത് പറഞ്ഞു.

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് നോൺ-വെജ് ഭക്ഷണത്തെ കുറിച്ച് ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവന. ആധ്യാത്മികതയാണ് ഇന്ത്യയുടെ ആത്മാവെന്ന് ഭാഗവത് പറഞ്ഞു. നമ്മുടെ സ്വന്തം മാതൃകയിലൂടെ ആത്മീയതയുടെ അടിസ്ഥാനത്തിൽ എങ്ങനെ ജീവിക്കാമെന്ന് നമ്മള്‍ ലോകത്തോട് പറയുകയാണ്. ശ്രീലങ്കയും മാലദ്വീപും ദുരിതത്തിലായപ്പോള്‍ സഹായിച്ചത് ഇന്ത്യ മാത്രമാണ്. മറ്റുള്ളവര്‍ ബിസിനസ് താത്പര്യങ്ങളാണ് തേടിയത്. ചൈന, അമേരിക്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ശ്രീലങ്കയിൽ ബിസിനസ് സാധ്യതകൾ കണ്ടപ്പോഴാണ് അവരുടെ ശ്രദ്ധ അങ്ങോട്ടു തിരിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Summary- Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat on Thursday said one should not eat the wrong kind of food and avoid consuming food which involves too much violence

TAGS :

Next Story