Quantcast

നിന്‍റെ പല്ലടിച്ചു കൊഴിക്കും; എസിപിക്കെതിരെ ഭീഷണി മുഴക്കി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍സി

നോര്‍ത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹുക്കേരി സംഭവത്തില്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    16 Jun 2022 4:23 AM GMT

നിന്‍റെ പല്ലടിച്ചു കൊഴിക്കും; എസിപിക്കെതിരെ ഭീഷണി മുഴക്കി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍സി
X

കര്‍ണാടക: ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെ ഭീഷണി മുഴക്കി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍സി പ്രകാശ് ചുക്കേരി. ബെല്‍ഗാവി അസിസ്റ്റന്‍റ് കമ്മീഷണര്‍ സദാശിവ് കട്ടിമാണിക്കെതിരെയായിരുന്നു ചുക്കേരിയുടെ ആക്രോശം. കോൺഗ്രസ് എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കറെയും മറ്റ് അനുയായികളെയും വോട്ടെണ്ണൽ ബൂത്തിൽ പ്രവേശിപ്പിക്കാത്തതിനെ ചൊല്ലിയായിരുന്നു ചുക്കേരിയും എസിപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

പാസ് ഇല്ലാത്തതിനാൽ വോട്ടെണ്ണൽ നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിട്ടാൽ നിയമലംഘനം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എയെയും അനുയായികളെയും എസിപി തടയുകയായിരുന്നു. ഇതിനിടയിലാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽസി ഹുക്കേരി സംഭവത്തില്‍ ഇടപെടുന്നത്. ''ഞാന്‍ നിന്‍റെ പല്ലടിച്ചു കൊഴിക്കുമെന്ന് ചുക്കേരി എസിപിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. നോര്‍ത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹുക്കേരി സംഭവത്തില്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

TAGS :

Next Story