Quantcast

മരുമകളുമായി പ്രണയം; മകന്‍റെ സ്‌കൂട്ടർ മോഷ്ടിച്ച് അച്ഛന്‍റെ ഒളിച്ചോട്ടം

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചാണ് യുവതി ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയത്

MediaOne Logo

Web Desk

  • Updated:

    2023-03-06 14:35:01.0

Published:

6 March 2023 2:34 PM GMT

illicitaffairwithdaughterinlaw, elopementwithdaughterinlaw
X

ജെയ്പൂർ: പ്രണയത്തിന് കണ്ണും കാതുമില്ലെന്നു പറയാറുണ്ട്. എന്നാൽ, സ്വന്തം മകന്റെ ഭാര്യയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകുന്ന അച്ഛനെക്കുറിച്ച് ചിന്തിക്കാനാകുമോ!? ഇല്ലെങ്കിൽ വിശ്വസിച്ചോളൂ, രാജസ്ഥാനിൽ മരുമകളുമായി ഒളിച്ചോടിയ അച്ഛനെതിരെ പൊലീസിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോറിൽ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പവൻ വൈരഗി എന്ന യുവാവാണ് അച്ഛനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. അച്ഛൻ രമേശ് വൈരഗി തന്റെ ഭാര്യയെ പ്രണയിച്ച് വശംവദയാക്കി വീട്ടിൽനിന്ന് ഒളിച്ചോടിയെന്നാണ് പരാതി. മകന്റെ സ്‌കൂട്ടർ മോഷ്ടിച്ചാണ് രമേശ് മരുമകളുമായി കടന്നുകളഞ്ഞത്.

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചാണ് യുവതി ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയത്. ഭാര്യ നിരപരാധിയാണെന്നും അച്ഛന്റെ ഭീഷണി കാരണമായിരിക്കും അവൾ കൂടെപ്പോയതെന്നുമാണ് പവൻ പൊലീസിൽ പറഞ്ഞത്. ഭാര്യയെ അച്ഛൻ കബളിപ്പിച്ചതാണെന്നും യുവാവ് വാദിച്ചു. അച്ഛൻ മുൻപും അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പലപ്പോഴും വീട്ടിലുണ്ടാകാറില്ലെന്നും ആരോപണം തുടരുന്നു.

പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സദർ സ്റ്റേഷൻ ഓഫിസർ അരവിന്ദ് ഭരദ്വാജ് അറിയിച്ചു. ഒളിച്ചോടിയ രണ്ടുപേരെയും മോഷ്ടിച്ച സ്‌കൂട്ടറും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എന്നാൽ, ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

എന്നാൽ, പൊലീസ് പരാതി ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന് പവൻ ആരോപിച്ചു. പരാതി നൽകിയിട്ടും ഇതുവരെയും ഒരും തുമ്പും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Summary: Rajasthan man fall in love with daughter-in-law and runs away in son's two-wheeler. The incident is reported from Silor, Bundi district in Rajasthan.

TAGS :

Next Story