Quantcast

ശൈത്യതരംഗം ശക്തി പ്രാപിച്ചതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

നിലവിലെ സാഹചര്യം വിലയിരുത്താൻ ഡൽഹി സർക്കാർ ഉന്നതതല യോഗം ചേർന്നേക്കും

MediaOne Logo

Web Desk

  • Published:

    22 Dec 2022 1:18 AM GMT

ശൈത്യതരംഗം ശക്തി പ്രാപിച്ചതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം
X

ഡല്‍ഹി: ശൈത്യതരംഗം ശക്തി പ്രാപിച്ചതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു . വായു ഗുണനിലവാരം മോശം നിലയിൽ തുടരുകയാണ് .നിലവിലെ സാഹചര്യം വിലയിരുത്താൻ ഡൽഹി സർക്കാർ ഉന്നതതല യോഗം ചേർന്നേക്കും.

ഡൽഹിയിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില നാൾക്കുനാൾ റെക്കോർഡിലേക്ക് അടുക്കുകയാണ്. ജമ്മു കശ്മീരിൽ കൂടുതൽ ഇടങ്ങളിൽ മഞ്ഞ് വീഴ്ചയും തുടരുന്നുണ്ട്. റെയിൽ റോഡ് വ്യോമ ഗതാഗതത്തെ പല സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് ബാധിച്ചു . ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആണ് കാഴ്ചാ പരിധി പൂർണമായും ഇല്ലാതാകുന്ന തരത്തിൽ മൂടൽ മഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കനത്ത മൂടൽ മഞ്ഞിനൊപ്പം ഉയരുന്ന മലിനീകരണം രാജ്യ തലസ്ഥാനത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷ വായു ഗുണനിലവാര തോത് കഴിഞ്ഞ 3 ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു.

ഈ പ്രതിസന്ധി നേരിടാൻ ഡൽഹി സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന ബി.ജെ.പി ആരോപണം തുടരുന്നതിനിടെ കർമ്മ പദ്ധതികൾക്ക് രൂപം നൽകാൻ ഇന്ന് ഉന്നത തല യോഗം ഡൽഹി സർക്കാർ വിളിച്ച് ചേർത്തേക്കും. റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആണ് ഡൽഹി സർക്കാർ നീക്കം. മുൻപ് മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിൽ ഉപയോഗിച്ചിരുന്ന മലിനീകരണ നിയന്ത്രണ ഉപാധികൾ വീണ്ടും ഉപയോഗിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ആഴ്ച ശൈത്യ തരംഗം തുടർന്നേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളും ജാഗ്രതയിൽ ആണ്.

TAGS :

Next Story