Quantcast

ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായം വാഗ്ദാനം ചെയ്ത് പുടിൻ, മോദിയുമായി ഫോണിൽ സംസാരിച്ചു

യുദ്ധം അവസാനിപ്പിക്കാനായി യുക്രൈൻ പ്രസിഡന്‍റുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2022-03-07 10:51:00.0

Published:

7 March 2022 10:49 AM GMT

ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായം വാഗ്ദാനം ചെയ്ത് പുടിൻ, മോദിയുമായി ഫോണിൽ സംസാരിച്ചു
X

സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാൻ ഇടപെടണമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർഥികളെ സുരക്ഷിതമായെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പുടിൻ മോദിക്ക് ഉറപ്പ് നൽകി.

ടെലിഫോണിലൂടെ 50 മിനിറ്റ് നേരമാണ് ഇരുവരും സംസാരിച്ചത്. യുദ്ധം അവസാനിപ്പിക്കാനായി പുടിൻ യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കിയോട് നേരിട്ട് സംസാരിക്കണമെന്നും മോദി ചർച്ചയിൽ ആവശ്യപ്പെട്ടു. യുക്രൈനുമായി നടക്കുന്ന ചർച്ചകളുടെ വിവരം പുടിൻ മോദിയെ അറിയിക്കുകയും ചെയ്തു.

യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയുമായും മോദി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞ മോദി സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും സെലന്‍സ്കിയോട് അഭ്യര്‍ഥിച്ചു. യുക്രൈനും റഷ്യയുമായുള്ള സമാധാന ചര്‍ച്ചയെയും മോദി അഭിനന്ദിച്ചു. 35 മിനിറ്റാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.

അതേസമയം, ബെലാറൂസിലേക്കും റഷ്യയിലേക്കും മാത്രമായി തുറന്ന സുരക്ഷിത ഇടനാഴിവഴി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന യുക്രൈന്‍ നിലപാടിനെ തുടര്‍ന്ന് സുമിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ബസില്‍ കയറിയ വിദ്യാർഥികളെ തിരിച്ചിറക്കുകയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story