Quantcast

രാജസ്ഥാനിൽ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു

പ്രതികളെ ഉടൻ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോ‍ട്ട് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-02 03:00:49.0

Published:

2 Sept 2023 7:43 AM IST

man bludgeons wife to death with grinding stone, surrenders
X

ജയ്‌പൂർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു. ഭർത്താവിന്റെ ബന്ധുക്കളാണ് യുവതിയെ നഗ്നയാക്കി നടത്തിച്ചത്. പ്രതികളെ ഉടൻ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോ‍ട്ട് അറിയിച്ചു. കുടുംബ പ്രശ്നത്തിലാണ് യുവതിയെ അപമാനിച്ചതെന്നു പൊലീസ് നി​ഗമനം.

പ്രതാപ്ഗഢ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. സ്ത്രീയെ വിവസ്ത്രയാക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്ത കേസിൽ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് കന മീണ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹിതയായ യുവതിയെ അയൽവാസിയായ പുരുഷനൊപ്പം ഒളിച്ചോടിയെന്നാരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പ്രചരിപ്പിക്കരുതെന്ന് പ്രതാപ്ഗഡ് പൊലീസ് ആവശ്യപ്പെട്ടു. വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ ശ്രദ്ധയിൽപ്പെടുകയും കുറ്റാരോപിതർക്കും കുടുംബത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയും കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിനെ വിമർശിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ നമ്പര്‍ വണ്‍ ആക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് അവര്‍ ആരോപിച്ചു. ഗെഹ്ലോട്ടിന്റെ രാജി എപ്പോൾ ആവശ്യപ്പെടുമെന്നും രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം വേണമെന്നും രാഹുൽ ഗാന്ധിയോട് ബി.ജെ.പി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചോദിച്ചു.

TAGS :

Next Story