Quantcast

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ സഹോദരിമാരുടെ വീട്ടിൽ ആദായനികുതി റെയ്ഡ്

റെയ്ഡ് രാഷ്ട്രീയ പ്രേരിതവും തന്നെ അവഹേളിക്കാനുള്ളതുമാണെന്ന് എൻ.സി.പി നേതാവ് കൂടിയായ അജിത് പവാർ

MediaOne Logo

Web Desk

  • Published:

    7 Oct 2021 2:49 PM GMT

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ സഹോദരിമാരുടെ വീട്ടിൽ ആദായനികുതി റെയ്ഡ്
X

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സഹോദരിമാരുടെ കോലാപൂരിലും പൂനെയിലുമുള്ള വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ബിസിനസുകളിൽ നികുതി വെട്ടിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പവാറിന്റെ ബന്ധു നടത്തുന്ന ജരന്ദേശ്വർ സഹകാരി ഷുഗർ കാർഖാനയിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കമ്പനിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

സഹോദരിമാരുടെ വീട്ടിൽ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതവും തന്നെ അവഹേളിക്കാനുള്ളതുമാണെന്ന് എൻ.സി.പി നേതാവ് കൂടിയായ അജിത് പവാർ ആരോപിച്ചു. തന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത് മനസ്സിലാക്കാമെന്നും സഹോദരിമാരുടെ സ്ഥാപനങ്ങളിൽ നടത്തുന്ന് വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാർട്ടി തലവൻ ശരദ് പവാറിനെതിരെയും സമാന നടപടിയുണ്ടായിരുന്നു. റെയ്ഡ് ലഖിംപൂരിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നാണ് മഹാരാഷ്ട്ര ജലവിഭവ മന്ത്രിയായ ജയന്ത് പാട്ടീൽ ആരോപിച്ചത്.

TAGS :

Next Story